വരുമാനം കുറഞ്ഞു, കേരളത്തില്‍ അസാധാരണ പ്രതിസന്ധി: ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് മൂലം സംസ്ഥാനത്ത് അസാധാരണ പ്രതിസന്ധിയാണെന്നും ഇതോടെ വരുമാനം ഗണ്യമായി കുറഞ്ഞതായും മുഖ്യമന്ത്രി. ഈ സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഷിക മേഖലയുടെ വികസനത്തിനായി ഒരു വര്‍ഷത്തിനകം മൂവായിരം കോടി രൂപ അനുവദിക്കും. പച്ചക്കറിയുല്‍പാദനം വര്‍ധിപ്പിക്കണം. എങ്കില്‍ വിപണന സാധ്യത ഒരുക്കും. കാര്‍ഷിക രംഗത്ത് മൂല്യവര്‍ധനവിന് ഊന്നല്‍ നല്‍കും.
സംസ്ഥാനത്തെ 1,8000 ഹെക്ടര്‍ തരിശ് ഭൂമിയില്‍ കൃഷിയിറക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ഇതു സംബന്ധിച്ച് കൃഷി വകുപ്പ് കരടു രൂപം നല്‍കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ പദ്ധതിക്ക് തുടക്കം കുറിക്കും. വ്യക്തികള്‍ക്ക് അവരവരുടെ ഭൂമിയില്‍ കൃഷിയിറക്കാം. സര്‍ക്കാര്‍ സഹായിക്കും. വായ്പകളും അനുവദിക്കും. ഈ പദ്ധതിയെക്കുറിച്ച് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയിട്ടുണ്ട്.
മത്സ്യ കൃഷി, ക്ഷീരവികസമേഖല തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടുത്തും. കാര്‍ഷിക മേഖലയില്‍ യുവജനങ്ങള്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."