കൊവിഡ് പ്രതികരണത്തില്‍ വി.മുരളീധരന് ശുദ്ധ വിവരക്കേട്, ഒരു കേന്ദ്രമന്ത്രി ഇങ്ങനെ പ്രതികരിക്കുമെന്നു തോന്നുന്നില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണാക്കിയതുമായി ബന്ധപ്പെട്ട വി. മുരളീധരന്റെ എഫ്.ബി. പോസ്റ്റിനെതിരേയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഒരു കേന്ദ്രമന്ത്രി അങ്ങനെ പ്രതികരിക്കുമെന്നു തോന്നുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ അങ്ങനെ പ്രതികരിച്ചുവെങ്കില്‍ ശുദ്ധ വിവരക്കേടാണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും സുരക്ഷിതമായ ഗ്രീന്‍സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആ ജാഗ്രതക്കുറവ് എവിടെയെത്തിയെന്നതു കണ്ടില്ലേ, പറഞ്ഞു തീരുംമുമ്പേ ഗ്രീന്‍ സോണ്‍ റെഡ് സോണായി മാറി. വീരവാദങ്ങളുമായി കേരള മുഖ്യമന്ത്രി ഇനിയും മുന്നോട്ടുപോകരുതെന്നുമുള്ള തരത്തിലായിരുന്നു വി. മുരളീധരന്റെ കുറിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."