അനധികൃത പണമിടപാട്: ആറു പേര്‍ അറസ്റ്റില്‍
പാലക്കാട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത പണമിടപാട് നടത്തിവന്ന ആറുപേര്‍ അറസ്റ്റിലായി. പാലക്കാട് സൗത്ത്, പട്ടാമ്പി, മീനാക്ഷിപുരം, കൊല്ലങ്കോട്, അഗളി സ്റ്റേഷന്‍ പരിധികളില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശാനുസരണം ഇന്നലെ നടന്ന പരിശോധനയിലാണ് അനധികൃത ഇടപാടുകള്‍ കണ്ടെത്തിയത്.
കൊല്ലങ്കോട് പൊലിസ് പരിധിയില്‍ മുതലമടയില്‍ നടന്ന റെയ്ഡില്‍ ആട്ടയാമ്പതി സ്വദേശി ബാലസുബ്രമണ്യന്‍ (68) അറസ്റ്റിലായി. ഇയാളുടെയ വീട്ടില്‍നിന്ന് പണയ വസ്തുവായി വാങ്ങി സൂക്ഷിച്ച നാല് ആധാരവും മൂന്ന് മുദ്രപത്രവും കണ്ടെടുത്തു. മുതലമടയില്‍ രണ്ടിടത്തും നണ്ടന്‍കിഴായ, പെരുന്തറകോവില്‍ പ്രദേശത്ത് രണ്ട് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്.
മുതലമട, കൊല്ലങ്കോട്, വടവന്നൂര്‍ പഞ്ചായത്തുകളില്‍ മുന്‍ വര്‍ഷങ്ങളില്‍ ബ്ലേഡ് മാഫിയകള്‍ സജീവമായതിനെ തുടര്‍ന്ന് നിരവധി പേര്‍ കടം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. ഒട്ടനവധി പേരുടെ സ്ഥലവും വീടും നഷ്ടപ്പെട്ട സംഭവം ഉണ്ടായിരുന്നു. റെയ്ഡില്‍ സി.ഐ എന്‍.എസ്. സലീഷിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ ശ്രീധരന്‍, സി.പി.ഒമാരായ സുനില്‍, ജിജോ, സിനിമോള്‍, ഷബീര്‍ പങ്കെടുത്തു.
അട്ടപ്പാടി പ്രദേശത്ത് നടന്ന റെയ്ഡില്‍ കൊള്ള പലിശയ്ക്ക് പണം നല്‍കുന്ന പാടവയല്‍ സ്വദേശി മയില്‍ സ്വാമിയെ (55) ഓപ്പറേഷന്‍ കുബേര പ്രകാരം അഗളി പൊലിസ് അറസ്റ്റ് ചെയ്തു.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് പ്രതി പിടികൂടിയത്. ഇയാളുടെ പക്കല്‍നിന്ന് എഴുതാത്ത നിലയില്‍ ഒപ്പിട്ടു വാങ്ങിയ നാല് മുദ്ര പേപ്പറുകളും രണ്ട് വ്യക്തികളുടെ ഒറിജിനല്‍ ആധാരങ്ങളും പിടികൂടി. എസ്.ഐ എസ്. സുബിന്‍, സി.പി.ഒ.മാരായ ബീന, ശ്രീരാജ്, റജിനോന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പട്ടാമ്പിയില്‍ നടന്ന റെയ്ഡില്‍ ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ സ്വദേശി കെ. നാരായണനെ പൊലിസ് അറസ്റ്റ് ചെയ്തു. നിരവധി ചെക് ലീഫുകളും ആര്‍.സി ബുക്കുകളും ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു. പട്ടാമ്പി എസ്.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."