HOME
DETAILS
MAL
തമിഴ്നാട്ടില്‍ പുതുതായി 104 കൊവിഡ് കേസുകള്‍: രോഗബാധിതരുടെ എണ്ണം 2162 ആയി
backup
April 29 2020 | 14:04 PM
ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന പുതുതായി 104 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.ചെന്നൈയില്‍ മാത്രം 94 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ചെന്നൈയില്‍ 48 മണിക്കൂറിനിടെ 200ലധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ
സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2162 ആയി.
ഇന്ന് രണ്ട് പേര് കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. 12 വയസ്സിന് താഴെയുള്ള 124 കുട്ടികള്‍ക്കാണ് ഇതു വരെ തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്
അതേ സമയം ഇന്ന് 82 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്നാട്ടിലെ ജനങ്ങള്‍ക്കിപ്പോളും കൊവിഡ് എത്ര അപകടകാരിയാണെന്ന് മനസ്സിലായിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസാന്ദ്രതയേറിയ ചെന്നൈയിലൊഴികെ മറ്റെല്ലായിടത്തും കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."