HOME
DETAILS

ആദ്യം വീട്, ശേഷം നാട്

  
backup
February 28 2019 | 19:02 PM

suprabhaatham-todays-article-01-03-2019

#എം.കെ കൊടശ്ശേരി ഫൈസി
9846056024

 


'നിങ്ങള്‍ക്കിഷ്ടമുള്ളതില്‍നിന്ന് ധര്‍മം ചെയ്യുന്നതു വരെ നിങ്ങള്‍ ഗുണം സിദ്ധിച്ചവരാവുകയില്ല. നിങ്ങള്‍ എന്തു ചെലവഴിച്ചാലും അല്ലാഹു അതറിയുന്നവന്‍ തന്നെയാണ്.' (വിശുദ്ധ ഖുര്‍ആന്‍ 3:94).
നമ്മുടെ മതപ്രഭാഷണവേദികളില്‍ നിരന്തരം കേള്‍ക്കുന്ന വാക്യമാണിത്. എന്നാല്‍, ഈ വാക്യത്തെ പ്രവാചകന്‍ വ്യാഖ്യാനിച്ചതു കൂടി നാം ശ്രദ്ധിക്കേണ്ടതാണ്.


സംഭവമിങ്ങനെയാണ്. ഈ വാക്യം അവതരിച്ചപ്പോള്‍ ഹസ്രത്ത് അബൂത്വല്‍ഹ (റ) പ്രവാചകരെ സമീപിച്ച് ഇങ്ങനെ പറയുകയുണ്ടായി: ''പ്രവാചകരേ.., അല്ലാഹു ഇതാണല്ലോ പറയുന്നത്. എന്നാല്‍ എനിക്കേറ്റവും ഇഷ്ടമുള്ള സമ്പത്ത് മദീന പള്ളിയുടെ പരിസരത്തുള്ള ബൈറുഹാഅ് തോട്ടമാണ്. അത് ഞാന്‍ ധര്‍മം ചെയ്യുകയാണ്.''
അന്നേരം തിരുമേനി (സ)യുടെ പ്രതികരണം ഇങ്ങനെയായിരുന്നു: ''ഇതൊരു ലാഭം കിട്ടുന്ന ധനം തന്നെ. എന്നാല്‍, താങ്കളതു താങ്കളുടെ കുടുംബക്കാര്‍ക്കു നല്‍കുക.''

 


ഈ സംഭവം ചരിത്രഗ്രന്ഥങ്ങളിലെല്ലാം വിവരിച്ചതാണ്. ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചതുമാണ്. ഇവിടെ ചര്‍ച്ച മറ്റൊന്നാണ്. ഇഷ്ടപ്പെട്ട ധനം ആര്‍ക്കാണു നല്‍കേണ്ടതെന്ന് ഈ വാക്യത്തില്‍ വിശദീകരിക്കുന്നില്ല. പക്ഷേ, നബിതിരുമേനി (സ) പറഞ്ഞത് താങ്കളുടെ കുടുംബങ്ങള്‍ക്കു നല്‍കുകയെന്നാണ്.


സമ്പന്നരില്‍ പലരും വിസ്മരിക്കുന്ന യാഥാര്‍ഥ്യമാണിത്. വേണ്ടതിനും വേണ്ടാത്തതിനും വാരിക്കോരി നല്‍കും. പക്ഷേ, സ്വന്തം കുടുംബക്കാര്‍ക്ക്, ആശ്രിതര്‍ക്കു പോലും നല്‍കാന്‍ ശ്രമിക്കില്ല. കുടുംബങ്ങളെ പട്ടിണിക്കിട്ടു നാടു നന്നാക്കാന്‍ നടക്കുന്ന നിരവധിയാളുകളെ നാം കാണാറുണ്ട്.


മുസ്‌ലിം സമുദായം ദാനധര്‍മങ്ങളില്‍ ഏറെ മുന്നിലാണെന്നതു ശരിയാണ്. പക്ഷേ, പലപ്പോഴും കിട്ടേണ്ടവര്‍ക്കല്ല കിട്ടുന്നത്. കുടുംബത്തിലും അയല്‍പക്കത്തും നടക്കുന്ന ദയനീയ കാഴ്ചകള്‍ പലരും കണ്ടില്ലെന്നു നടിക്കുകയാണ്.


ആശ്രിതര്‍ക്കാണ് ആദ്യം നല്‍കേണ്ടത്, ശേഷം ഇതര കുടുംബങ്ങള്‍ക്കും. പക്ഷേ, ഇതൊന്നുമല്ല നാട്ടില്‍ നടക്കുന്നത്. ഈയിടെ വിടപറഞ്ഞ അത്തിപ്പറ്റ ഉസ്താദ് ഇക്കാര്യം പലപ്പോഴും ആവര്‍ത്തിക്കുമായിരുന്നു. കുടുംബത്തെ നോക്കുക എന്നാണ് മഹാന്‍ ഉപദേശിച്ചിരുന്നത്.


ഇത്തരക്കാര്‍ വല്ല സഹായവും തേടി ആരെയെങ്കിലും സമീപിച്ചുവെന്നിരിക്കട്ടെ. 'നിങ്ങളുടെ കുടുംബക്കാരനായ ധനികന്‍ ഇതൊന്നുമറിഞ്ഞില്ലേ' എന്നായിരിക്കും ആളുകള്‍ ചോദിക്കുക.
ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. അവനോട് ഒന്നും നിങ്ങള്‍ പങ്കു ചേര്‍ക്കരുത്. മാതാപിതാക്കള്‍, കുടുംബക്കാര്‍, അനാഥകള്‍, ദരിദ്രര്‍, അടുത്ത അയല്‍വാസികള്‍, അകന്ന അയല്‍വാസികള്‍, അടുത്ത കൂട്ടുകാര്‍, യാത്രക്കാര്‍, അടിമകള്‍ എന്നിവര്‍ക്കു നന്മ ചെയ്യുക. അഹങ്കാരികളെയും പൊങ്ങച്ചക്കാരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല.' (അന്നിസാഅ് 36).


നമ്മുടെ നാട്ടില്‍ സ്ഥാപനങ്ങളുടെ അതിപ്രസരമാണിന്ന്. അനാഥക്കുട്ടികളില്ലാത്ത 'അനാഥശാല'കള്‍. ആരെ ബോധ്യപ്പെടുത്താനാണിതെല്ലാം സ്ഥാപിക്കുന്നത്. മൂന്നും നാലും യതീംഖാനകള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകള്‍ വരെ നാട്ടിലുണ്ട്. അതേസമയം, നാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മുസ്‌ലിം വനിതകളെ സംരക്ഷിക്കാന്‍ പറ്റുന്ന ഒരു സംവിധാനവും എവിടെയും കാണുന്നില്ല.


സഊദിയില്‍ ഇത്തരക്കാര്‍ക്കായി സംരക്ഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിയുന്ന ജോലികള്‍ ചെയ്ത് അവര്‍ ഈ കേന്ദ്രത്തിലേയ്ക്കു തിരിച്ചെത്തുന്നു. ഇവിടെയോ.


ക്രൈസ്തവസമൂഹം ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കുന്നുണ്ട്. മഠങ്ങളിലും മറ്റും ഇത്തരക്കാരെ പ്രായഭേദമന്യേ സംരക്ഷിക്കുന്നതായി അറിയാം. മുസ്‌ലിം യുവതികള്‍ വരെ ഇവരെ ആശ്രയിക്കേണ്ട അനുഭവവും ഉണ്ട്.
കെട്ടിടനിര്‍മാണത്തില്‍ മത്സരിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ചു പ്രവാചക വചനങ്ങളില്‍ മുന്നറിയിപ്പു നല്‍കിയതായി കാണാം. പാദരക്ഷകള്‍ ധരിക്കാത്തവരും നഗ്നരും പരമദരിദ്രരുമായ ആട്ടിടയന്മാര്‍ ജീവിതത്തിലെ ഉന്നതങ്ങളില്‍ എത്തി വീടു നിര്‍മാണത്തില്‍ മത്സരിക്കുന്നതു കണ്ടാല്‍ അതും അന്ത്യനാളിന്റെ ലക്ഷണമാണെന്നാണു നബി (സ) അരുള്‍ ചെയ്തത്.


ഈ മത്സരമാണു പലരെയും കടക്കെണിയിലെത്തിക്കുന്നത്. വീടു നിര്‍മാണം പോലുള്ള അത്യാവശ്യങ്ങള്‍ക്കു വേണ്ടി ബാങ്കില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായ ദരിദ്രര്‍ കടക്കെണിയില്‍ കുടുങ്ങി സര്‍വതും നഷ്ടപ്പെട്ടു ജപ്തി ഭീഷണിയില്‍ കഴിയുകയാണ്. ധൂര്‍ത്തിന്റെ മത്സരം സംഘടിപ്പിക്കുന്നവന്‍ ഇതൊന്നും കാണാറില്ല. നിര്‍ധനരായ രോഗികളുടെ അവസ്ഥയും തഥൈവ.


വിശ്വാസിയുടെ ജീവിതം ദാനധര്‍മങ്ങളാല്‍ സജീവമായിരിക്കണം. നാം അറിഞ്ഞും അറിയാതെയും ധാരാളം ചെയ്യുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ, തികഞ്ഞ ആസൂത്രണമാവശ്യമായ പല മേഖലകളും അവഗണിക്കപ്പെടുകയാണ്. ഫീസ് നല്‍കാന്‍ കഴിയാതെ വിദ്യാഭ്യാസം മുടങ്ങിയവര്‍ പലപ്പോഴും ആരുമറിയാതെ രംഗം വിടുന്നവരാണ്. ബിസിനസുകളില്‍ തിരിച്ചടി നേരിട്ടതിനാല്‍ എല്ലാം നഷ്ടമായവരും നമുക്കിടയിലുണ്ട്. മാന്യത ശീലിച്ചവര്‍ ഇതൊന്നും പരസ്യപ്പെടുത്തണമെന്നില്ല. സത്യവിശ്വാസികളുടെ വിശേഷണമായി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതു യാചകര്‍ക്കും വിശുദ്ധി കാത്തു മാറ്റിനിര്‍ത്തപ്പെട്ടവര്‍ക്കും അവരുടെ ധനത്തില്‍ അവകാശമുണ്ടെന്നതാണ്.


ഏതൊരാളെയും കടക്കെണിയില്‍ ചാടിക്കുന്ന വില്ലനാണു സ്ത്രീധനം. ഇക്കാര്യത്തില്‍ ശാഠ്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനം നല്‍കരുതെന്നു പറയുമ്പോള്‍ അതാവശ്യമില്ലാത്തവരെ കാണിച്ചു തരൂവെന്ന മറുചോദ്യത്തിനു തക്ക മറുപടി നല്‍കാന്‍ നമ്മുടെ സമുദായം ഇന്നും കരുത്തു നേടിയിട്ടില്ല എന്നതാണു വസ്തുത. നിയമം പറഞ്ഞിരുന്നാല്‍ പെണ്ണ് വീട്ടില്‍ത്തന്നെ ഇരിക്കുമെന്നു ചുരുക്കം.


ധര്‍മം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍ഗണനാ ക്രമമാണല്ലോ തുടങ്ങിവച്ചത്. ഇതാ ഒരു സംഭവം: നബിതിരുമേനി (സ)യുടെ ബഹിഷ്‌കരണത്തിനു വിധേയരായ മൂന്നു സ്വഹാബിവര്യന്മാരുടെ കഥ. വളരെ പ്രസിദ്ധവും വിശുദ്ധഖുര്‍ആന്‍ പരാമര്‍ശിച്ചതുമാണത്. ഒടുവില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന കഅ്ബ് (റ) പറഞ്ഞു, ''തിരുദൂതരേ, എന്റെ തൗബയുടെ ഭാഗമായി ഞാന്‍ എന്റെ ധനത്തില്‍ നിന്നു മോചിതനാവുകയാണ്. എല്ലാം അല്ലാഹുവിനും അവന്റെ ദൂതനും നല്‍കുകയാണ്.''
എന്നാല്‍, നബിതിരുമേനി (സ)യുടെ മറുപടി ഇതായിരുന്നു: ''അല്‍പ്പം ധനം കൈയില്‍ത്തന്നെ വയ്ക്കുക. അതാണുത്തമം.''


ആവേശത്തിനു വിധേയമായി മുഴുവന്‍ ധര്‍മം ചെയ്യരുതെന്നു ചുരുക്കം.
സ്വന്തം മക്കളുടെ വിവാഹത്തോടനുബന്ധിച്ചു പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു മംഗളമൊരുക്കുന്ന പദ്ധതി പലരും നടത്തുന്നുണ്ട്. പക്ഷേ, അതു പോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതിയാണു കടക്കെണിയില്‍ കുടുങ്ങിയ ഹതഭാഗ്യരുടെ രക്ഷാമാര്‍ഗമെന്നുള്ളത്. വീടെന്ന സ്വപ്നം പൂവണിയാത്തവര്‍ക്കും ഇത്തരം സന്തോഷവേളകളില്‍ ആശ്വാസം നല്‍കിക്കൂടെയെന്ന് ഉറക്കെ ചിന്തിച്ചേ മതിയാകൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago