HOME
DETAILS

അഭിനന്ദന്റെ മോചനം: തുണയായത് ജനീവ കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍

  
backup
February 28 2019 | 20:02 PM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%82-%e0%b4%a4%e0%b5%81%e0%b4%a3%e0%b4%af%e0%b4%be

 

ന്യൂഡല്‍ഹി: പാകിസ്താന്റെ പിടിയിലുള്ള വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ തിരികെ കൊണ്ടുവരാന്‍ തുണയായി ജനീവ കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍. ചര്‍ച്ചകള്‍ക്ക് സമ്മര്‍ദ്ദം ചെലുത്താനോ മറ്റോ യുദ്ധത്തടവുകാരെ ബന്ദിയായി ഉപയോഗിക്കരുതെന്ന വ്യവസ്ഥയാണ് രാജ്യത്തിന് തുണയായത്.


യുദ്ധത്തടവുകാര്‍ക്ക് മാനുഷിക പരിഗണനയും മാന്യമായ പെരുമാറ്റവും ഉറപ്പാക്കുന്നതാണ് 1949ലെ ജനീവ കണ്‍വന്‍ഷന്‍. നിരവധി അന്താരാഷ്ട്ര കരാറുകളാണ് അതിലുള്ളത്. ചെറിയ ഏറ്റുമുട്ടലുകളെ യുദ്ധമായി പരിഗണിക്കാറില്ലെങ്കിലും ഇരുരാജ്യങ്ങളും ഇപ്പോഴുള്ള ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍ ജനീവ കണ്‍വന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്.
അതിര്‍ത്തിയിലെ ആക്രമണങ്ങളെ യുദ്ധമെന്ന് ഇരുരാജ്യങ്ങളും വിശേഷിപ്പിക്കാറില്ല. എങ്കിലും അഭിനന്ദനെ യുദ്ധത്തടവുകാരനായി തന്നെ പരിഗണിക്കേണ്ടി വരും. യുദ്ധത്തടവുകാര്‍ക്ക് ചോദ്യം ചെയ്യലില്‍ തങ്ങളുടെ പേരും സൈനിക റാങ്കും മാത്രം വെളിപ്പെടുത്തിയാല്‍ മതി.


തന്റെ ദൗത്യം സംബന്ധിച്ച ഒരു വിവരവും വെളിപ്പെടുത്തേണ്ട കാര്യമില്ല. സൈനികനെ ഇതിനായി നിര്‍ബന്ധിക്കാനോ പീഡിപ്പിക്കാനോ രാജ്യങ്ങള്‍ക്ക് അവകാശമില്ല.
മൂന്നാമത്തെ കണ്‍വന്‍ഷനിലാണ് യുദ്ധത്തടവുകാരോട് എങ്ങനെ പെരുമാറണമെന്ന് പറയുന്നത്. ഇതു സംബന്ധിച്ച് അഞ്ചു വിഭാഗങ്ങളിലായി 143 ലേഖനങ്ങളും അതിന്റെ വിശദാംശങ്ങളും ജനീവ കരാറിലുണ്ട്. ഓരോ തരത്തിലുള്ള സാഹചര്യത്തെയും പ്രത്യേകം എടുത്തു പറഞ്ഞ് വിശദീകരിക്കുന്നതാണവ.
തടവുകാരന് താമസസൗകര്യം നല്‍കിയിരിക്കണം. ആരാധനാ കാര്യങ്ങള്‍ ചെയ്യാനുള്ള സൗകര്യം, വിനോദോപാധികള്‍ തുടങ്ങിയവയ്ക്കുള്ള സൗകര്യം നല്‍കണം. തടവുകാരന്റെ ആരോഗ്യത്തിന് ഹാനികരമാവുന്നതൊന്നും ചെയ്യാന്‍ പാടില്ല.


അവരെ പീഡനത്തിന് വിധേയമാക്കുകയോ മരുന്നു പരീക്ഷണത്തിനോ മറ്റു പരീക്ഷണങ്ങള്‍ക്കോ ഉപയോഗിക്കരുത്. ചികിത്സകള്‍ പോലും തടവുകാരന്റെ അനുവാദത്തോടെയേ ചെയ്യാവൂ. അവരെ അപമാനിക്കുകയോ പൊതുജനങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. പ്രതികാരനടപടികളും അനുവദനീയമല്ല.
തടവുകാരന് മാനസികാഘാതമേല്‍പ്പിക്കുന്ന ഒന്നും ചെയ്യരുതെന്നും കണ്‍വന്‍ഷന്റെ 14ാം വകുപ്പില്‍ പറയുന്നു.


ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചാല്‍ ബലപ്രയോഗമോ മാനസിക പീഡനമോ പാടില്ല. തടവുകാരനെ മനുഷ്യപരിചയായോ ബന്ദിയായോ ഉപയോഗിക്കരുത്. സ്വന്തം സൈനികര്‍ക്ക് കൊടുക്കുന്ന സുരക്ഷയും സൗകര്യവും തടവുകാര്‍ക്കും കൊടുക്കണം.


ബന്ധുക്കള്‍ക്ക് തടവുകാരനെ വന്നു കാണേണ്ട സാഹചര്യമുണ്ടായാല്‍ താമസമില്ലാതെ അതിനനുമതി നല്‍കണം. പുറംലോകത്തുനിന്നുള്ള പുസ്തകങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ സ്വീകരിക്കാന്‍ അവകാശമുണ്ട്. തടവുകാരനു പരുക്കേറ്റിട്ടുണ്ടെങ്കില്‍ ആരോഗ്യം വീണ്ടെടുത്ത ശേഷമായിരിക്കണം മോചിപ്പിക്കേണ്ടത്.


രാജ്യങ്ങള്‍ തമ്മില്‍ ശത്രുത അവസാനിപ്പിക്കാനുള്ള കരാറൊപ്പിടാന്‍ പോകുന്ന സാഹചര്യമുണ്ടെങ്കില്‍ മോചനത്തിന് അതുവരെ കാത്തിരിക്കാമെന്നും കരാറില്‍ പറയുന്നു. 1971ലെ യുദ്ധത്തിന് ശേഷം ഇന്ത്യയ്ക്ക് മുന്നില്‍ കീഴടങ്ങിയ 80,000 പാകിസ്താനി പട്ടാളക്കാരെ 1972ലെ ഷിംല കരാറിന് പിന്നാലെ മോചിപ്പിച്ചിരുന്നു.


അഭിനന്ദനെ ഇന്ത്യയുമായി കരാറുണ്ടാക്കിയ ശേഷം മാത്രം മോചിപ്പിക്കാനാണ് പാകിസ്താന്‍ തീരുമാനിച്ചിരുന്നതെങ്കില്‍ അതിനും ജനീവ കണ്‍വന്‍ഷന്‍ അനുമതി നല്‍കുന്നുണ്ട്. സാധാരണ റെഡ്‌ക്രോസ് പോലുള്ള അന്താരാഷ്ട്ര ഏജന്‍സികളാണ് രാജ്യങ്ങള്‍ ജനീവ കണ്‍വന്‍ഷന്‍ പാലിക്കുന്നുണ്ടെന്ന ഉറപ്പുവരുത്താറ്.


കാര്‍ഗില്‍ യുദ്ധത്തിനു ശേഷം പാകിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ പൈലറ്റ് ലഫ്റ്റനന്റ് നചികേതയെ എട്ടു ദിവസം തടവിലാക്കിയ ശേഷം പാകിസ്താന്‍ മോചിപ്പിച്ചിരുന്നു. അന്നത്ത സര്‍ക്കാര്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് പിന്നാലെയായിരുന്നു മോചനം. മറ്റൊരു തടവുകാരനായ സ്‌ക്വാഡ്രണ്‍ ലീഡര്‍ അജയ് അഹൂജ പാകിസ്താന്‍ തടവില്‍ കൊല്ലപ്പെടുകയും ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

നിപ: മലപ്പുറത്ത് 225 പേര്‍ സമ്പര്‍ക്കപട്ടികയില്‍, വര്‍ധനവ് നിരീക്ഷണം കൂടിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

Kerala
  •  3 months ago
No Image

നബിദിനം; സമാധാനത്തിനും സുസ്ഥിരതയ്ക്കും ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

വയനാട്: കേന്ദ്രത്തിന് കള്ളക്കണക്കാണോ നൽകുക: പി.എം.എ സലാം

uae
  •  3 months ago
No Image

കാസര്‍കോട് അമ്മയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

Kerala
  •  3 months ago