മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പിഎക്കെതിരെ വിജിലന്‍സ് കേസ്
തൃശൂര്‍: മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസെടുത്തു. അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ലിജോയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി.പരിശോധനയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ട്.സ്വത്ത് 200 ശതമാനത്തിലധികം വര്‍ധിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
കുടുംബാംഗങ്ങളുടെ പേരിലും ഉറവിടം വ്യക്തമല്ലാത്ത സ്വത്തുക്കളുണ്ട്. തൃശൂര്‍ ജില്ലയില്‍ മൂന്നിടങ്ങളിലായി ഭൂമി വാങ്ങിയിട്ടുണ്ട്. ഇതിന്റെ ശ്രോതസ് വ്യക്തമാക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.എറണാങ്കുളം വിജിലന്‍സ് സ്പെഷ്യല്‍ സി.ഐ. ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധക്ക് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."