മഞ്ഞപ്പിത്തം; കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം
കോഴിക്കോട്: തലക്കുളത്തൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ കഴിഞ്ഞ മാസം 12നു നടന്ന ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ (ആരോഗ്യം) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ജയശ്രീ അറിയിച്ചു.
ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണപാനീയങ്ങള്‍ കഴിച്ചവര്‍ക്ക് കണ്ണിനും മൂത്രത്തിനും മഞ്ഞനിറം, പനി, വിശപ്പില്ലായ്മ, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും രോഗം ബാധിക്കണമെന്നില്ല. സാധാരണ ഈ അസുഖത്തിന്റെ രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 10 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നും കൊഴുപ്പു കുറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണവും കഴിച്ചാല്‍ രോഗം ഗുരുതരമാകാതിരിക്കാനും ഭേദമാകാനും സഹായിക്കുമെന്നും ഡി.എം.ഒ അറിയിച്ചു. 0495 2376063
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."