രാജ്യം കാത്തിരിക്കുന്നു; അഭിനന്ദന്‍ ഇന്ന് നാട്ടിലെത്തും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫൈറ്റര്‍ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധ്മാനെ പാകിസ്താന്‍ ഇന്ന് മോചിപ്പിക്കും. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ഇക്കാര്യം അറിയിച്ചത്. നാനാവഴിയുള്ള സമ്മര്‍ദത്തിനു വഴങ്ങിയാണ് പാക് നീക്കം.
സമാധാനത്തിനുള്ള സന്ദേശം നല്‍കിയാണ് പൈലറ്റിനെ വിട്ടയക്കുന്നതെന്നാണ് ഇമ്രാന്റെ വിശദീകരണം. സഊദി ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അഭിനന്ദിനെ വിട്ടയക്കുന്നതെന്ന ജാള്യം മറയ്ക്കാനാണ് പ്രസ്താവനയെന്നു വ്യക്തം.
പാക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധ്മാന്‍ പാക് സേനയുടെ പിടിയിലായത്. അഭിനന്ദിനെ ശാരീരികമായി പീഡിപ്പിച്ച് വീഡിയോ ദൃശ്യം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനെതിരേ ഇന്ത്യ ശക്തമായി രംഗത്തുവന്നിരുന്നു. അഭിനന്ദനെ ഉടന്‍ മടക്കി അയക്കണമെന്ന താക്കീതിനൊപ്പം നയതന്ത്ര രംഗത്ത് ശക്തമായ സമ്മര്‍ദം തുടരുന്നതിനിടെയാണ് ഇമ്രാന്റെ പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."