ബിന്‍ലാദന്റെ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് അമേരിക്ക
വാഷിങ്ടണ്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഹംസ ലാദന്‍ ഭീകരവാദത്തിന്റെ മുഖമായി വളര്‍ന്ന് വരുകയാണെന്ന വിവരത്തെത്തുടര്‍ന്നാണ് അമേരിക്കയുടെ നടപടി. അമേരിക്ക ഹംസയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ഹംസ ബിന്‍ ലാദന്‍ 2015 മുതല്‍ അല്‍ഖാഇദയില്‍ ഔദ്യോഗികമായി അംഗമാണ്. ബിന്‍ ലാദന്റെ മരണത്തിന് ശേഷം ഹംസ അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പോകുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.
അതിനിടെ, അമേരിക്കയ്‌ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് ഓഡിയോ, വീഡിയോ സന്ദേശങ്ങളും ഇയാള്‍ പുറത്തുവിട്ടിരുന്നു. തന്റെ പിതാവിനെ വധിച്ച അമേരിക്കയോട് പകരം ചോദിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു വീഡിയോകള്‍.
2011 ല്‍ പാകിസ്താനിലെ അബട്ടാബാദിലെ ഒളിവുസങ്കേതത്തില്‍ വച്ചാണ് ഉസാമ ബിന്‍ ലാദനെ യു.എസ് പിടികൂടി വധിക്കുന്നത്. അന്ന് ഒളിവുസങ്കേതത്തില്‍ ഹംസ ബിന്‍ ലാദന്‍ ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."