HOME
DETAILS
MAL
ശബരിമല സ്ത്രീ പ്രവേശനം: സുപ്രിംകോടതി ബഞ്ച് പുനസംഘടിപ്പിച്ചു
backup
July 07 2016 | 06:07 AM
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശനക്കേസ് പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ച് പുനസംഘടിപ്പിച്ചു. ഒരു വനിതാ ജഡ്ജിയെ ബഞ്ചില്‍ ഉള്‍പ്പെടുത്തി.
ആര് ഭാനുമതി, പി. നാഗപ്പന് എന്നിവരാണ് പുതിയ ബഞ്ചിലുള്ളത്. നേരത്തെ ജസ്റ്റിസ് കുര്യന് ജോസഫ്, ഗോപാല്‍ ഗൗഡ എന്നിവരാണ് കേസ് പരിഗണിച്ചിരുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വാദം നീണ്ടുപോയേക്കും. കേസില്‍ ഹരജിക്കാരുടെ വാദം പൂര്‍ത്തിയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ വാദം തുടരുകയാണ്. ഇനി സംസ്ഥാന സര്‍ക്കാരിന്റെ വാദം കേള്‍ക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."