മോദി സര്‍ക്കാര്‍ ഗോവധത്തിനെതിരേ വ്യാജ സൂഫികളെ ഇറക്കുന്നു: ജമാഅത്ത് ഫെഡറേഷന്‍
കൊല്ലം: ഇസ്‌ലാമിക നിയമപ്രകാരം തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ യാതൊരു അവകാശവുമില്ലാത്ത സ്വയംപ്രഖ്യാപിത സൂഫികളെക്കൊണ്ട് ഇസ്‌ലാമിക നിയമങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ദര്‍ഗകളിലെ അന്തേവാസികളായ വ്യാജസൂഫികളെയും അവരൊടൊപ്പം ദാസ്യവേലചെയ്യുന്ന പെണ്‍സൂഫികളെയും മോദി ഡല്‍ഹിയില്‍ വിളിച്ചുകൂട്ടി പ്രലോഭനങ്ങള്‍ വശത്താക്കിയിരുന്നു. ഇതിന്റെ ഫലമാണ് പുതിയ പ്രഖ്യാപനങ്ങളും വീക്ഷണങ്ങളും.
ഗോവധവും മുത്തലാക്കുമൊന്നും ഇസ്‌ലാമിക നിര്‍ബന്ധകല്‍പ്പനകളല്ല. തലാക്ക് ഒഴിവാക്കാന്‍ ആവാത്ത അപൂര്‍വ്വ സാഹചര്യങ്ങളില്‍മാത്രം അനുവദിക്കുന്ന ഒരിളവുമാത്രമാണ്. അത് വളരെ അപൂര്‍വ്വമായി മാത്രമേ ഇപ്പോള്‍ നടക്കുന്നുമുള്ളൂ. ഇതിനെതിരെ തല്‍പരകക്ഷികള്‍ കോടതി കയറുന്നത് സമുദായത്തെ ആക്ഷേപിക്കാന്‍വേണ്ടി മാത്രമാണ്. ഇസ്‌ലാമിക നിയമങ്ങളില്‍ അഭിപ്രായം പറയാന്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലാ ബോര്‍ഡ് പോലുള്ള ആധികാരിക കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ വ്യാജസൂഫികളെ രംഗത്തിറക്കുന്നത് സമുദായത്തെ അപമാനിക്കാന്‍വേണ്ടി മാത്രമാണെന്ന് ജമാഅത്ത് ഫെഡറേഷന്‍ നേതൃസമിതി യോഗം അഭിപ്രായപ്പെട്ടു.
കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് പ്രമേയം അവതരിപ്പിച്ചു. തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് എ.ഖമറുദ്ദീന്‍ മൗലവി, എം.എ.സമദ്, തേവലക്കര അബ്ദുല്‍ അസീസ്, കരമന മാഹീന്‍, ആസാദ് റഹീം, അസീസിയ്യാ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, എ ഷാനവാസ്ഖാന്‍, കണ്ണനല്ലൂര്‍ നിസാം, കുഴിവേലില്‍ നാസര്‍, കടയ്ക്കല്‍ ജുനൈദ്, പുലിപ്പാറ എസ്.അബ്ദുല്‍ ഹക്കീം മൗലവി, പുനലൂര്‍ സലീം , മേക്കോണ്‍ അബ്ദുല്‍അസീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."