HOME
DETAILS

ജില്ലയില്‍ കള്ളത്തോക്ക് നിര്‍മാണവും മൃഗവേട്ടയും വ്യാപകം

  
backup
March 01 2019 | 04:03 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

കാട്ടുമുയല്‍, മലാന്‍, മരപ്പട്ടി, ഉടുമ്പ്, മുള്ളന്‍പന്നി, കാട്ടുപന്നി തുടങ്ങിയവയെയാണ് സാധാരണയായി വേട്ടയാടുന്നത്
കുറ്റിക്കോല്‍: ജില്ലയില്‍ കള്ളത്തോക്ക് നിര്‍മാണവും മൃഗവേട്ടയും വ്യാപകമാവുന്നു. മലയോര പ്രദേശം കേന്ദ്രീകരിച്ചാണ് തോക്ക് നിര്‍മാണവും നായട്ടു സംഘങ്ങളും സജീവമായത്. ഇന്നലെ കാനത്തൂര്‍ പയര്‍പള്ളത്തു വച്ച് വനം വകുപ്പ് അധികൃതര്‍ നായാട്ടു സംഘത്തില്‍നിന്നു പിടികൂടിയ അഞ്ച് തോക്കുകളും ലൈസന്‍സില്ലാത്തതായിരുന്നു. കാസര്‍കോട് ഭാഗത്തേക്ക് വന്യ മൃഗവേട്ടയ്ക്ക് പോകുന്നതിനിടെയാണ് സംഘം പിടിയിലായത്. അതിര്‍ത്തി ഗ്രാമങ്ങളിലും മലയോരങ്ങളിലുമാണ് മൃഗവേട്ട വ്യാപകമായി നടക്കുന്നത്. അതിര്‍ത്തിഗ്രാമങ്ങളില്‍ ഇപ്പോഴും മൃഗവേട്ട സജീവമാണ്. കാട്ടുമുയല്‍, മലാന്‍, മരപ്പട്ടി, ഉടുമ്പ്, മുള്ളന്‍പന്നി, കാട്ടുപന്നി തുടങ്ങിയവയെയാണ് സാധാരണയായി വേട്ടയാടുന്നത്.
വനം വകുപ്പിന്റെയും പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടങ്ങളും നായാട്ടുകാരുടെ കേന്ദ്രമാണ്. പലപ്പോഴും പരാതി നല്‍കിയാല്‍ പോലും വനപാലകര്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. മുളിയാര്‍ പഞ്ചായത്തിലെ മുതലപ്പാറ, ഇരിയണ്ണി, മുണ്ടക്കൈ, മഞ്ചക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും ബദിയടുക്ക, കാറഡുക്ക, ബെള്ളൂര്‍, ദേലമ്പാടി, കുറ്റിക്കോല്‍, ബേഡഡുക്ക തുടങ്ങിയ പഞ്ചായത്തുകളിലും നായാട്ട് സംഘങ്ങള്‍ സജീവമാണ്.
വേനല്‍ ശക്തമായതോടെ വന്യമൃഗങ്ങള്‍ കാടുവിട്ട് നാട്ടിലിറങ്ങാന്‍ തുടങ്ങിയതാണ് നായാട്ടു സംഘങ്ങള്‍ പെരുകാന്‍ കാരണമായത്. രാത്രി കാലങ്ങളില്‍ അജ്ഞാത സംഘങ്ങള്‍ ഗ്രാമീണ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലെത്തി നായാട്ട് നടത്തുന്നത് ജനങ്ങളില്‍ ഭീതി വിതക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ബോവിക്കാനം മുതലപ്പാറയില്‍ നായാട്ട് സംഘം കാട്ടു പന്നിയെ വെടിവച്ച ശേഷം ഇറച്ചിയെടുത്ത് അവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളിയിരുന്നു.
രണ്ടു മാസം മുന്‍പ് വിദ്യാനഗറില്‍ പന്നിപ്പാറയില്‍ നായാട്ടു സംഘം മുള്ളന്‍ പന്നിയെ വെടിവച്ചുകൊന്നശേഷം ഇറച്ചിയുമായി വീട്ടിലെത്തി പാകം ചെയ്യാനുള്ള ഒരുക്കത്തിനിടെ വനപാലകര്‍ പിടികൂടിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago