HOME
DETAILS

ആഫ്രിക്കന്‍ കരുത്ത് ചോര്‍ന്നു ക്രൊയേഷ്യ-2 നൈജീരിയ-0

  
backup
June 18 2018 | 04:06 AM

%e0%b4%86%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%b0%e0%b5%8d

 

മോസ്‌കോ: ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ രണ്ടു ഗോളുകള്‍ക്ക് മുക്കി ക്രൊയേഷ്യന്‍പട കുതിപ്പ് തുടങ്ങി. ആദ്യ ജയത്തോടെ മൂന്ന് പോയിന്റുമായി ക്രൊയേഷ്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. കലിനിന്‍ഗ്രാഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 32-ാം മിനുട്ടില്‍ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ ക്രൊയേഷ്യ 71-ാം മിനുട്ടില്‍ ലൂക്കാ മോഡ്രിച്ചിലൂടെ പട്ടിക പൂര്‍ത്തിയാക്കി.
കളിയിലുടനീളം നൈജീരിയക്ക് മേല്‍ ക്രൊയേഷ്യ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിരുന്നു. ഇരു ടീമുകളും മികച്ച നിരവധി അവസരങ്ങള്‍ കളഞ്ഞുകുളിച്ചു. കളിയുടെ 55 ശതമാനം പന്ത് കൈവശംവച്ച ക്രൊയേഷ്യ ഗോള്‍ ടാര്‍ജറ്റിലേക്ക് വെറും രണ്ട് ഷോട്ടുകളാണുതിര്‍ത്തത്. അത് രണ്ടും ലക്ഷ്യം കാണുകയും ചെയ്തു. നൈജീരിയയും രണ്ട് ഷോട്ടുകളുതിര്‍ത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. 32-ാം മിനുട്ടിലാണ് കളിയിലെ ആദ്യ ഗോള്‍ പിറക്കുന്നത്. മോഡ്രിച്ചിന്റെ കോര്‍ണര്‍ കിക്ക് മാന്‍സൂക്കിച്ച് ഗോളിലേക്ക് ഹെഡ് ചെയ്തു.
ഇത് തടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നൈജീരിയന്‍ താരം എറ്റേബോയുടെ കാലില്‍തട്ടി പന്ത് പോസ്റ്റില്‍ കയറി(1-0). ഗോള്‍ നേടിയെങ്കിലും ക്രൊയേഷ്യ ആക്രമണം നിര്‍ത്തിയില്ല. 39-ാം മിനുട്ടില്‍ റാക്കിറ്റിച്ച് മധ്യത്തില്‍ നിന്ന് ഉയര്‍ത്തി നല്‍കിയ പന്ത് ക്രാമറിച്ച് ഉയര്‍ന്ന് ചാടി ഗോളിലേക്ക് ഹെഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തില്‍ ബാറിന് മുകളിലൂടെ പറന്നു. രണ്ടാം പകുതിയില്‍ നൈജീരിയ പൊരുതിയെങ്കിലും മോഡ്രിച്ചിന്റെയും റാക്കിറ്റിച്ചിന്റെയും പെരിസിച്ചിന്റെയും നേതൃത്വത്തിലുള്ള മധ്യനിരയുടെ നീക്കത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. 71-ാം മിനുട്ടില്‍ നൈജീരിയന്‍ വലയില്‍ രണ്ടാമത്തെ ഗോളും വീണു.
മാന്‍സൂക്കിച്ചിനെ ബോക്‌സില്‍വച്ച് വീഴ്ത്തിയതിന് ക്രൊയേഷ്യക്ക് അനുകൂലമായി റഫറി പെനാല്‍റ്റി നല്‍കി. കിക്കെടുത്ത ക്യാപ്റ്റന്‍ മോഡ്രിച്ച് അനായാസം പന്ത് വലയിലെത്തിച്ചു. ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീനക്കും ഐസ്‌ലന്‍ഡിനും പിന്നിലായി നാലാം സ്ഥാനത്താണ് നൈജീരിയ. ഇതോടെ അടുത്ത മത്സരങ്ങള്‍ അവര്‍ക്ക് നിര്‍ണായകമാവും.
അര്‍ജന്റീനയേയും ഐസ്‌ലന്റിനേയുമാണ് ഇരുടീമുകള്‍ക്കും അടുത്ത മത്സരത്തില്‍ നേരിടേണ്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago
No Image

ക്രിസ്തുമതത്തിലേക്ക് ആളുകളെ മതംമാറ്റാന്‍ ശ്രമിച്ചു; യു.പിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

ലങ്ക ചുവന്നു; ഇടതുനേതാവ് അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

International
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-22-09-2024

PSC/UPSC
  •  3 months ago