മെക്‌സിക്കന്‍ അപാരത
മെക്‌സിക്കോ 1-ജര്‍മനി 0, ബ്രസീല്‍ 1- സ്വിറ്റ്‌സര്‍ലന്റ് 1 (കുട്ടീഞ്ഞോയും സ്റ്റീവന്‍ സൂബറും സ്‌കോറര്‍മാര്‍)
മോസ്‌കോ: മെക്‌സിക്കന്‍ അലയില്‍ ലോക ചാംപ്യന്‍ തകര്‍ന്നടിഞ്ഞു. ഞങ്ങളും ഫുട്‌ബോളിന്റെ ഭാഗമാണെന്ന് ഒരിക്കല്‍ കൂടി മെക്‌സിക്കോ തെളിയിച്ചു. ലോകകപ്പിലെ ആദ്യ അട്ടമറി ജയവുമായി മൂന്ന് പോയിന്റും സ്വന്തമാക്കി മെക്‌സിക്കോ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. മികച്ചൊരു ടീമുമായി ഇറങ്ങിയിട്ടും മെക്‌സിക്കന്‍ തിരമാലയില്‍ പിടിച്ചു നില്‍ക്കാന്‍ ജര്‍മനിക്കായില്ല. 35-ാം മിനുട്ടില്‍ ഹെക്ടര്‍ മൊറേനോ നേടിയ ഗോളിലാണ് മെക്‌സിക്കോ ചരിത്രത്തിലേക്ക് നടന്നു കയറിയത്. ലോകകപ്പില്‍ ഇതുവരെ ഏറ്റുമുട്ടിയിട്ട് ജര്‍മനിയുമായി ജയിച്ചിട്ടില്ല എന്ന ചീത്തപ്പേരും മെക്‌സിക്കോ മാറ്റി.
നിരന്തരം അക്രമിച്ച് മെക്‌സിക്കന്‍ ടീം ജര്‍മന്‍ ഗോള്‍ മുഖത്ത് ഭീതിപരത്തി. മെക്‌സിക്കന്‍ ബോക്‌സില്‍നിന്ന് പന്തു കിട്ടിയെ സമയത്തെല്ലാം മെക്‌സിക്കന്‍ തിരമാലയെ ഓര്‍മിപ്പിക്കും വിധം ടീം അലയടിച്ച് ജര്‍മന്‍ ഗോള്‍ മുഖത്തെത്തി. അര ഡസനിലധികം ഗോള്‍ അവസരങ്ങള്‍ മെക്‌സിക്കോയുടെ ദൗര്‍ഭാഗ്യം കൊണ്ട് മാത്രം നഷ്ടമായി. കൃത്യമായി പാസ് ചെയ്ത് ഒന്നു കൂടി ശ്രദ്ധിച്ചു കളിച്ചിരുന്നെങ്കില്‍ മെക്‌സിക്കോക്ക് കൂടുതല്‍ ഗോളുകള്‍ നേടാമായിരുന്നു.
ഗോള്‍ മടക്കി കളിയിലേക്ക് തിരിച്ചു വരുന്നതിനായി ജര്‍മനി പല അടവുകളും പയറ്റിയെങ്കിലും രക്ഷയുണ്ടായില്ല. ഇരു വിങ്ങുകളില്‍ നിന്നും മെസുട്ട് ഓസിലും ജെറൊം ബോട്ടെങ്ങും മെക്‌സിക്കന്‍ ബോക്‌സിലേക്ക് പന്തെത്തിച്ചു കൊണ്ടിരുന്നു. പക്ഷെ എപ്പോഴും മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ ഉച്ചെയുടെ മുന്നില്‍ ജര്‍മനിയുടെ സ്വപ്നങ്ങള്‍ ഓരോന്നായി തകര്‍ന്നടിഞ്ഞു. ഒരു പക്ഷെ ഇന്നത്തെ മെക്‌സിക്കോയുടെ ജയത്തില്‍ മുഖ്യ പങ്കാളിത്തം ഗോള്‍കീപ്പര്‍ ഉച്ചെക്ക് കൊടുക്കേണ്ടി വരും. കാരണം ജര്‍മനി പന്തുമായി ബോക്‌സിലെത്തിയ സമയത്തെല്ലാം അവര്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു കൊണ്ടിരുന്നു.
പക്ഷെ അതെല്ലാം ഉച്ചെക്ക് മുന്നില്‍ നിഷ്പ്രഭമായി. നൂറു ശതമാനവും ഗോളെന്നുറച്ച ക്രൂസിന്റെ ഫ്രീകിക്ക് അതിഗംഭീരമായിട്ടായിരുന്നു ഉച്ചെ തട്ടിയകറ്റിയത്. വിജയം കൈവിട്ടെന്ന് തോന്നിയപ്പോല്‍ ജര്‍മനി പലപ്പോഴും പരുക്കന്‍ കളികള്‍ പുറത്തെടുത്തു കൊണ്ടിരുന്നു. 83, 84 മിനുട്ടുകള്‍ പരുക്കന്‍ കളിക്ക് ജര്‍മന്‍ താരങ്ങള്‍ക്ക് മഞ്ഞക്കാര്‍ഡ് കാണേണ്ടി വന്നു.
ലോക ജേതാക്കളുടെ യാതൊരു മാറ്റവും ജര്‍മനിയുടെ കളിയില്‍ കണ്ടില്ല. ലോക ചാംപ്യന്‍മാരാണെന്ന ആകെയുള്ള മനക്കരുത്തും ചോര്‍ന്നതോടെ ഗ്രൗണ്ടില്‍ വെറും വട്ടപ്പൂജ്യമായി. മികച്ചൊരു കൗണ്ടര്‍ അറ്റാക്കിങ്ങില്‍ നിന്നായിരുന്നു മെക്‌സിക്കോയുടെ ഗോള്‍ പിറന്നത്. ഗോല്‍ പിറന്നതോടെ മെക്‌സിക്കോ വന്‍മതിലും തീര്‍ത്ത് ഗോള്‍വലക്ക് കാവല്‍ ശക്തമാക്കി. ഈ തന്ത്രം വിജയം കാണുകയും ചെയ്തു. 30 കഴിഞ്ഞ ബോട്ടെങ്ങിനും ഹമ്മല്‍സിനും പലപ്പോഴും മെക്‌സിക്കന്‍ തിരമാലയ പിടിച്ചു കെട്ടാനായില്ല. 2016 ലാണ് മെക്‌സിക്കോക്ക് വേണ്ടി ഗോള്‍ നേടിയ താരം ലൊസാനോ അരങ്ങേറ്റം കുറിച്ചത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെക്‌സിക്കോയുടെ ടോപ് സ്‌കോററാണ് ലൊസാനോ. പി.എസ്.വിയുടെ താരമായ ലൊസാനോ ക്ലബ് ഫുട്‌ബോളിലും അവസാന വര്‍ഷം ടോപ് സ്‌കോററായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."