HOME
DETAILS
MAL
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു
backup
April 07 2017 | 18:04 PM
ആറ്റിങ്ങല്‍: വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരുന്നയാള്‍ മരിച്ചു.
അണ്ടൂര്‍ സരിതാ ഭവനില്‍ വിജയകുമാരന്‍ നായര്‍-ജയകുമാരി ദമ്പതിമാരുടെ മകന് ഉമേഷ് (36) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ദേശീയപാതയില്‍ പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം. ഉമേഷ് ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉമേഷിനെ തിരുവനന്തപുരം മെഡിക്കല്കോളജാശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.
മംഗലപുരം പൊലിസ് കേസെടുത്തു. ഭാര്യ: രശ്മി, മകള്‍: അരുണിമ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."