മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു
ചെറുവത്തൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു കിടപ്പുമുറി കത്തിനശിച്ചു. കൈതക്കാട് ഖുബാ നഗറിലെ ടി.കെ അഫ്സത്തിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. അഫ്സത്തിന്റെ മകന് ടി.കെ മുസ്തഫയുടെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.
വീട്ടുകാര്‍ മറ്റൊരു മുറിയിലായതിനാല്‍ അപകടം ഒഴിവായി. പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീ പടര്‍ന്നു മുറിയിലുണ്ടായിരുന്ന ലാപ് ടോപ്, കിടക്ക, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം കത്തി നശിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനായി വച്ചത്.
കിടക്കയില്‍ വച്ച മൊബൈല്‍ പൊട്ടിത്തെറിച്ച് ആദ്യം കിടക്കയ്ക്കാണ് തീപിടിച്ചത്. കിടക്കയില്‍ നിന്ന് തീ മുറിയിലെ മറ്റ് സാധനങ്ങളിലേക്ക് പടരുകയായിരുന്നു. നാലുമണിയോടെ ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് തീപടര്‍ന്നത് കണ്ടത്. അപ്പോഴേക്കും മുറി പൂര്‍ണമായും കത്തിനശിച്ചിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."