ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: മൂന്ന് ആര്.ടി.എഫുകാര്‍ക്ക് ജാമ്യം
കൊച്ചി: വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ മൂന്ന് ആര് ടി എഫുകാര്‍ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം.
പി.പി സന്തോഷ് കുമാര്‍, ജിതിന് ഷാജി, എം.എസ് സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.
രണ്ടുലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ജില്ലയില്‍ പ്രവേശിക്കരുതെന്നും ആഴ്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി ഒപ്പുവയ്ക്കണമെന്നുമുള്ള ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.
തങ്ങള്‍ ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. സംഭവം കസ്റ്റഡി മരണമാക്കി മാറ്റാന്‍ അനാവശ്യമായാണ് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇവര്‍ ജാമ്യ ഹരജിയില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ നാട്ടുകാരുടെ സാന്നിധ്യത്തിലാണ് പൊലിസ് ജീപ്പിലേക്ക് കയറ്റിയത്. പരാതിക്കാരന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രദേശം വലിയ സംഘര്‍ഷാവസ്ഥയിലായിരുന്നതിനാല്‍ എത്രയും വേഗം പിടികൂടിയയാളെ അവിടെ നിന്ന് നീക്കാനാണ് ശ്രമിച്ചത്. അറസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനകം തങ്ങള്‍ പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. സംഭവവുമായി ബന്ധപ്പെട്ടു തങ്ങള്‍ അക്രമം കാട്ടിയിട്ടില്ല. ഏപ്രില്‍ 18 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."