കുറ്റ്യാടി ഗവ. ആശുപത്രിയില്‍ ചികിത്സയ്‌ക്കൊപ്പം ഇനി വായനയും
കുറ്റ്യാടി: രോഗത്തിനെ തുടര്‍ന്നുള്ള വല്ലായ്മയും വേദനയും മറയ്ക്കാന്‍ ചികിത്സയോടൊപ്പം രോഗികള്‍ക്ക് വായനാ സൗകര്യവുമൊരുക്കി കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി. നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ഐ.ഇ.സി കോര്‍ണര്‍ ആന്‍ഡ് ലൈബ്രറി പദ്ധതിയിലൂടെയാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വായനാ സൗകര്യമൊരുക്കിയത്. ആരോഗ്യ പരിപാലന-ശാസ്ത്ര പുസ്തകങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ പുസ്തകങ്ങളോടുകൂടിയതാണ് ലൈബ്രറി.
ജില്ലയിലെ താലൂക്ക് ആശുപത്രികളില്‍ നടപ്പിലാക്കുന്ന പദ്ധതി ആദ്യമായി തുടക്കം കുറിച്ചത് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണ്. ഇതോടൊപ്പം വായിക്കാന്‍ താല്‍പര്യമുള്ള കിടപ്പുരോഗികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പാലിയേറ്റീവ് പ്രവര്‍ത്തകര്‍ പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കും. വായനയ്ക്ക് ശേഷം തിരികെ വാങ്ങും. ആവശ്യമായ പുസ്തകങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും മറ്റും സമാഹരിക്കുന്നുമുണ്ട്.
പദ്ധതി ആശുപത്രി സൂപ്രണ്ട് എം. ജമീല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നാണു എടത്തുംകരയ്ക്ക് ആദ്യ പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. തായന ബാലാമണി അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് കെ. സജിത്ത്, എച്ച്.എസ് ജോണ്‍സണ്‍ ജോസഫ്, ഡോ. ഷാജഹാന്‍, ആശുപത്രി പി.ആര്‍.ഒ സിനില, ഡോ. ശുഭലക്ഷി, ഡോ. പ്രദീപ് കുമാര്‍, ഭാസ്‌കരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."