ഗുണ്ടാ സംഘം വീടാക്രമിച്ചു; പിടിയിലായവരെ പൊലിസ് വിട്ടയച്ചതായി പരാതി
കിളിമാനൂര്‍: ഗുണ്ടാ സംഘം വീടുകയറി ആക്രമണം നടത്തി. ഗൃഹനാഥനെയും മകനെയും മര്‍ദിക്കുകയും സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത സംഘത്തിലെ മൂന്നു പേരെ സ്ഥലത്തെത്തിയ കിളിമാനൂര്‍ പൊലിസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചതായും പരാതിയുണ്ട്.
ഇന്നലെ രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം. കിളിമാനൂര്‍ വണ്ടനൂര്‍ റോഡില്‍ മോഹന്‍ദാസിന്റെ വീട്ടിലാണ് ഒരു സംഘം ആക്രമണം നടത്തിയത്. മോഹന്‍ദാസിനെയും മകന് സച്ചിനെയും ദേഹോപദ്രവം ഏല്‍പ്പിച്ചു.ഇവിടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്യാസ് ഏജന്‍സി ഓഫിസില്‍ കയറി രേഖകള്‍ ഉള്‍പ്പെടെ കടത്താന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പൊലിസ് സംഘത്തില്‍പ്പെട്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ പിന്നീട് ഇവരെ കേസെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്നാണ് പരാതി.
ഏപ്രില്‍ ഒന്നിനും സമാന രീതിയില്‍ ആക്രമണം നടന്നിരുന്നു. അന്നും പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് മോഹന്‍ ദാസ് ഉന്നത പൊലിസ് അധികൃതര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."