യൂത്ത് കോണ്‍. സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ജിഷ്ണു കേസ് സി.ബി.ഐക്കു വിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിനകത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലിസ് അഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ലീന, ശ്രീകുമാര്‍ തുടങ്ങി ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
ജിഷ്ണു കേസ് മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് അദ്ദേഹം പറഞ്ഞു. ലോക്നാഥ് ബഹ്റ അന്വേഷിച്ചാല്‍ ജിഷ്ണുവിന്റെ അമ്മയ്ക്ക് നീതി ലഭിക്കില്ല. നീതി ലഭിക്കണമെങ്കില്‍ കേസ് സി.ബി.ഐ അന്വേഷിക്കണം. ഇതുവരെ ഒരു വൈസ് പ്രിന്‍സിപ്പലിനെ പോലും അറസ്റ്റ് ചെയ്യാന്‍ കഴിയാത്തവരാണ് പിണറായി വിജയന്റെ പൊലിസെന്ന് ഡീന്‍ കുറ്റപ്പെടുത്തി. വിനോദ് യേശുദാസ് അധ്യക്ഷത വഹിച്ചു. എസ്.എം ബാലു, ജി.ലീന, എം.എസ് നുസൂര്‍, പ്രസാദ്, രാജേഷ് ചന്ദ്രദാസ്, ബി.എസ് അനൂപ്, അരുണാ നായര്‍, ഷിജു വര്‍ക്കല, ലാല്‍ റോഷിന്, ആര്.ഒ അരുണ്‍, ചിത്രദാസ് എന്നിവര്‍ നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."