കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കണം: റഷീദലി ശിഹാബ് തങ്ങള്‍
പേരാമ്പ്ര: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ, മതേതരത്വ മൂല്യങ്ങളും കുഴിച്ചു മൂടുന്ന മോദി സര്‍ക്കാരിനെതിരേ അവസാന പോരാട്ടത്തിന് സമയമായെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍. നൊച്ചാട് ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും നൊച്ചാട് മാവട്ടയില്‍ താഴെ ഹരിത വേദി ജി.സി.സി റിലീഫ് കമ്മിറ്റി നിര്‍മിച്ച മൂന്നാമത്തെ വീടിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനിയൊരു അവസരം കൂടി ബി.ജെ.പി മുന്നണിക്ക് നല്‍കിയാല്‍ രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമെന്നും അതിനാല്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്ന ജനാധിപത്യ ചേരിക്ക് ശക്തി പകരണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.സി മുഹമ്മദ് സിറാജ് അധ്യക്ഷനായി. കെ.എം നജീബ് പ്രാര്‍ഥനയും നുജുംപാലേരി സ്വാഗതഗാനവും ആലപിച്ചു. ഓക്‌സിജന്‍ സിലിണ്ടര്‍ സമര്‍പ്പണം വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ നിര്‍വഹിച്ചു. ബൈത്തുറഹ്മ റിപ്പോര്‍ട്ട് ഹംസ മാവിലാട്ട് അവതരിപ്പിച്ചു. യൂത്ത് ലീഗ് യുവജന യാത്ര കോഓര്‍ഡിനേറ്റര്‍ സി.പി.എ അസീസ് മാസ്റ്റര്‍, വൈറ്റ് ഗാര്‍ഡ് വോളന്റിയര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഷിബു മീരാന്‍ പെരുമ്പാവൂര്‍, ഇബ്രാഹിം പള്ളങ്കോട് എന്നിവര്‍ പ്രഭാഷണം നടത്തി. കെ.എസ് മൗലവി, സി.പി.എ അസീസ് മാസ്റ്റര്‍, എസ്.കെ അസയിനാര്‍, കല്ലൂര്‍ മുഹമ്മദ് അലി, ആവള ഹമീദ്, ടി.കെ ഇബ്രാഹിം, എ.വി സക്കീന, ആര്‍.കെ മുനീര്‍, ടി.പി നാസര്‍, വി.പി.കെ ഇബ്രാഹിം, അഹമ്മദ് മൗലവി, ഷഹീര്‍ മാസ്റ്റര്‍, അടിവാരം മൊയ്തി, അബ്ദുല്ല മാവിലാട്ട്, ഫൗസിയ ടീച്ചര്‍, വി.വി മൊയ്തീന്‍ ഹാജി, പി.കെ തറുവായി കുട്ടി, എന്‍.പി അസീസ് മാസ്റ്റര്‍, മുനീര്‍ നൊച്ചാട്,വി.പി.കെ റഷീദ്, പി.എം മുഹമ്മദ്, മുസ്തഫ മുട്ടപ്പള്ളി, ആര്‍. ഷൈജല്‍, സി.ടി മുഹമ്മദ്, അന്‍വര്‍ ഷാ നൊച്ചാട്, ആര്‍. ഷബീര്‍, എം.പി സജാദ്, വി.പി ജാബിര്‍ സംസാരിച്ചു. ഇശല്‍ വിരുന്നിനു ജംഷീര്‍ കയനീക്കര, ഗഫൂര്‍ കുറ്റ്യാടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."