വനിതാ മാധ്യമപ്രവര്‍ത്തകരും സ്വന്തം കരുത്തിനെക്കുറിച്ച് ബോധവതികളാവണം: വാസന്തി ഹരിപ്രകാശ്
കോഴിക്കോട്: ഓരോ വനിതാ മാധ്യമപ്രവര്‍ത്തകയും സ്വന്തം കരുത്തിനെക്കുറിച്ച് ബോധവതികളാവണമെന്ന് പിക്കിള്‍ജാര്‍ ടൂറിങ്ങ് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ വാസന്തി ഹരിപ്രകാശ്.
ദേശീയ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒറ്റ ചുവടുവയ്പ്പു കൊണ്ടു തന്നെ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. നാം എന്തുകാണുന്നു അതാണ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കേണ്ടത്. അതിന് മറ്റ് ചേരുവകളുടെ ആവശ്യമില്ല. എല്ലാ മാധ്യമപ്രവര്‍ത്തകരും മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകരാണ്.
അതുകൊണ്ടു തന്നെ അവര്‍ ഒരു സമയത്തും സ്വിച്ച് ഓഫ് ആകരുത്. യാത്രകളാണ് മികച്ച ഫീച്ചര്‍. ആളുകള്‍, രാഷ്ട്രീയം, സംസ്‌കാരം എന്നിവയെ ശരിയായ രീതിയില്‍ മനസിലാക്കണമെങ്കില്‍ യാത്രകള്‍ അനിവാര്യമാണ്. അതുകൊണ്ടു തന്നെ മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ യാത്രകള്‍ ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ മാധ്യമ നയ രൂപീകരണത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ കേരളയും സംയുക്തമായാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."