സി.പി.എമ്മിനെ ഒഴിവാക്കി കാര്‍ഷിക വികസന ഏജന്‍സികള്‍ പുനഃസംഘടിപ്പിച്ചു
ഹരിപ്പാട്:സംസ്ഥാനത്ത് ഇടതുമുന്നണി ഭരണത്തില്‍ ആദ്യമായി ജില്ലയിലെ നാലു കര്‍ഷക വികസന ഏജന്‍സികളും സി.പി.എം പ്രാതിനിധ്യമില്ലാതെ ഏകപക്ഷീയ മായി സി.പി.ഐ പുനഃ സംഘടിപ്പിച്ചു.
കുട്ടനാട് വികസന ഏജന്‍സിയുടെ വൈസ് ചെയര്‍മാനായി അഡ്വ:ജോയിക്കുട്ടി ജോസിനെയും ഓണാട്ടുകര വികസന ഏജ ന്‍സിയുടെ വൈസ് ചെയര്‍മാനായി കെ.എം ചന്ദ്രശര്‍മ്മയെയും പുറക്കാട് കരിനി ല വികസന ഏജന്‍സിയുടെ ചെയര്‍മാനായി പി.സുരേന്ദ്രനെയും തുറവൂര്‍ കരിനില വികസന ഏജന്‍സിയുടെ വൈസ് ചെയര്‍മാനായി കെ.ആര്‍ സിദ്ധാര്‍ഥനുമാണ് സിപിഐ നോമിനികള്‍.
കലക്ടര്‍ ചെയര്‍മാനായ സമിതിയിലെ അംഗങ്ങ ളായി എത്തിയിട്ടുളളവരും സിപിഐ നിയന്ത്രണത്തിലുള്ള കിസാന്‍ സഭയുടെയും കര്‍ഷകത്തൊഴിലാളി ഫെഡറേഷന്റെയും നേതാക്കളാണ്.മുന്‍ കാലങ്ങളില്‍ ഇടതുമുന്നണി ഭരണത്തില്‍ നാലു കാര്‍ഷിക വികസന ഏജന്‍സികളിലും സിപി എമ്മിന് മതിയായ പ്രാതിനിധ്യം നല്‍കിയിരുന്നു.
ഇക്കുറി കുട്ടനാട്-ഓണാട്ടുകര വികസന ഏജന്‍സികളുടെ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ ഒന്ന് തങ്ങള്‍ക്ക് വേണമെന്ന് ഇരുപാര്‍ട്ടി ചര്‍ച്ചകളില്‍ സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടി രുന്നു.ഇതു മുന്നില്‍ കണ്ട് സിപിഐ ജില്ലയിലെ തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ ത്തന്നെ വൈസ് ചെയര്‍മാന്‍മാരാക്കി ഏജന്‍സികള്‍ പുനഃസംഘടിപ്പിച്ചതെന്ന് അറിയുന്നു.
സംസ്ഥാനത്ത് എല്‍ഡിഎഫ് ഗവണ്‍മെന്റെ അധികാരത്തില്‍ വന്നതിനു ശേഷം ആദ്യമായി പുനഃസംഘടന നടന്നത് സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വിവിധ അക്കാദമികളിലും കോര്‍പ്പറേഷനുകളിലുമായിരുന്നു.ഇവ പുനഃ സംഘടിപ്പിച്ചത്.
സിപിഐ പ്രതിനിധികളെ പാടെ ഒഴിവാക്കിയായിരുന്നു.മാത്രമല്ല അടുത്തിടെ ജില്ലാ ശിശുക്ഷേമ സമിതിയും ഒപ്പം മാവേലിക്കര എ.ആര്‍ രാജരാജ വര്‍മ സ്മാരകം അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം തകഴി സ്മാരകം തുടങ്ങി യവയുടെ ഭരണസമിതി പുനഃ സംഘടിപ്പിച്ചപ്പോഴും സിപിഎം സി.പി.ഐക്ക് പ്രാതിനിധ്യം നല്‍കാതെ അകറ്റി നിര്‍ത്തിയിരുന്നു.സിപിഐ സംസ്ഥാ ന നേതൃത്വത്തിന്റെ അനുവാദത്തോടെയാണ് ഏജന്‍സികള്‍ പുനഃസംഘടിപ്പിച്ചി ട്ടുള്ളത് എന്നാണ് അറിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."