HOME
DETAILS
MAL
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുന്നു: കെ.പി.എ മജീദ്
backup
April 30 2020 | 02:04 AM
കോഴിക്കോട്: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രാഥമിക നടപടികള്‍ പോലും സ്വീകരിക്കാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തുകളിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിന് ദുബൈ കെ.എം.സി.സി ഏപ്രില്‍ 11ന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സുപ്രിംകോടതിയില്‍ കേസുണ്ടെന്ന് കേരള സര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷനല്‍ അഡ്വ. ജനറല്‍ ബോധിപ്പിക്കുകയായിരുന്നു. സുപ്രിം കോടതിയില്‍ പലരും കേസ് ഫയല്‍ ചെയ്തതിനാല്‍ ഹൈക്കോടതിക്ക് ഈ കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നതാണ് കേരള സര്‍ക്കാരിന്റെ നിലപാട്. മനഃപൂര്‍വ്വം അഫിഡവിറ്റ് കൊടുക്കാതെ കേസ് നീട്ടുന്ന സാഹചര്യമാണുള്ളത്. എല്ലാ ദിവസവും വാര്‍ത്താ സമ്മേളനത്തില്‍ പ്രവാസികളെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളായി എന്ന് മോഹിപ്പിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."