വിദ്യാര്‍ഥികളുടെ സുരക്ഷിതമല്ലാത്ത യാത്ര; സ്‌കൂളിന് പൂട്ട് വീഴും
ചങ്ങരംകുളം: ടാക്‌സി രജിസ്‌ട്രേഷന്‍ ഇല്ലാത്ത വാഹനങ്ങളിലോ ഫിറ്റ്‌നസില്ലാത്ത വാഹനങ്ങളിലോ വിദ്യാര്‍ഥികളെ കൊണ്ടുപോയാല്‍ ആദ്യംനടപടി നേരിടുക സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക്. പിന്നെ സ്‌കൂളിനും പൂട്ട് വീഴും. മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന നടന്നുവരികയാണ്.
ഫിറ്റ്‌നസില്ലാത്ത സ്‌കൂള്‍ ബസുകള്‍ സര്‍വിസ് നടത്തിയാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരേ കേസ് വരും. സ്‌കൂളിനെതിരേ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പിന് മോട്ടോര്‍വാഹന വകുപ്പ് കത്തയയ്ക്കുകയും ചെയ്യും. ദിവസവും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടക്കുന്നുണ്ട്. പൊന്നാനി ജോയിന്റ് ആര്‍.ടി.ഒ സി.യു മുജീബ് റഹ്മാന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
സ്‌കൂള്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുള്ള വാഹനയാത്ര കണ്ടാല്‍ ഫോട്ടോയെടുത്ത് മോട്ടോര്‍വാഹന വകുപ്പിന് 9447107111 എന്ന നമ്പറില്‍ വാട്‌സ്ആപ് ചെയ്യാം, നടപടി ഉറപ്പ്.
ഫിറ്റ്‌നസില്ലാത്ത സ്‌കൂള്‍ ബസുകള്‍ സര്‍വിസ് നടത്തുന്നതും ഡ്രൈവര്‍മാരുടെ ഉത്തരവാദിത്തക്കുറവുമെല്ലാം ഈ നമ്പറില്‍ അറിയിച്ചാല്‍ മതി. വിവരങ്ങള്‍ ലഭിച്ചാല്‍ നിമിഷങ്ങള്‍ക്കകം നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ സി.യു മുജീബ്‌റഹ്മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."