സൈനികനീക്കം അവസരോചിതം: സമദാനി
കോഴിക്കോട്: നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് നേരെ കൈയേറ്റം നടത്തി നിരവധി സൈനികരുടെ ജീവന്‍ കവര്‍ന്ന പുല്‍വാമ ഭീകരാക്രമണത്തിന് തക്കതായ മറുപടി നല്‍കിക്കൊണ്ട് ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ക്കും വിധം ഇന്ത്യന്‍ വ്യോമസേന നടത്തിയ സൈനിക നടപടി അവസരോചിതമാണെന്ന് എം.പി അബ്ദുസമദ് സമദാനി. അന്‍ജുമന്‍ തര്‍ഖി ഉര്‍ദു (ഹിന്ദ് ) കേരള സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുന്നതാണ് ധീരമായ ഈ സൈനിക നീക്കം. രാജ്യത്തിനെതിരായ ഏത് ആക്രമണത്തെയും ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന പൗരന്മാരുടെ രാജ്യസ്‌നേഹ പരമായ നിശ്ചയദാര്‍ഢ്യത്തെ സുചിന്തിതമായ നടപടിയിലൂടെ ആവിഷ്‌കരിക്കുന്ന ഈ നടപടി ഭീകരവാദികള്‍ക്കും ഇന്ത്യയെ ക്ഷീണിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദുശ്ശക്തികള്‍ക്കുമെതിരായ ശക്തമായ താക്കീത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഏത് രൂപത്തിലും ഭാവത്തിലും നില കൊണ്ടാലും അത്തരം കുത്സിത കേന്ദ്രങ്ങള്‍ക്കെതിരേ ഇന്ത്യ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നും ബോധ്യപ്പെടുത്താനും ഈ സൈനിക നടപടി സഹായിച്ചു. ഉര്‍ദു ഭാഷ സാഹിത്യ പരിപോഷണത്തിനായി സ്വാതന്ത്ര്യലബ്ധി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന അന്‍ജുമന്‍ തര്‍ഖി ഉര്‍ദു (ഹിന്ദ് ) ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍കലാം ആസാദ് തുടങ്ങിയ ദേശീയ നേതാക്കളുടെ മാര്‍ഗദര്‍ശനത്തിലും ആശീര്‍വാദത്തിലും വികാസം കൊണ്ട ദേശീയ സാംസ്‌കാരിക പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പി. മൊയ്തീന്‍കുട്ടി, ഡോ.അബ്ദുല്‍ഹമീദ് കാരശ്ശേരി, കളത്തില്‍ അഹമ്മദ് കുട്ടി, കെ.പി വേലായുധന്‍, ടി. മുഹമ്മദ്, പി.പി അബ്ദുറഹിമാന്‍, പി.കെ അഹമ്മദ് കുട്ടി, സി.എം ലത്തീഫ്, സി.എ ബിജു, എം.പി സത്താര്‍ അരയങ്കോട്, ഷമീന ബാനു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."