സര്‍ക്കാര്‍ വിത്ത് ഉത്പാദന കേന്ദ്രത്തില്‍ വിളവെടുപ്പും വിത്ത് സംസ്‌കരണവും തുടങ്ങി
ഹരിപ്പാട്: ജില്ലാ പഞ്ചായത്തിനു കീഴിലുള്ള വീയപുരം സര്‍ക്കാര്‍ വിത്ത് ഉത്പാദന കേന്ദ്രത്തില്‍ വിളവെടുപ്പും ഒപ്പം വിത്ത് സംസ്‌കരണവും ആരംഭിച്ചു. ഈക്കുറി 90 ടണ്‍ നെല്ലാണിവിടെ വിളവെടുപ്പിലൂടെ പ്രതീക്ഷിക്കുന്നതെന്ന് ഓഫിസര്‍ മിനിടോം പറഞ്ഞു. 50 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഫാമില്‍ രണ്ടു യന്ത്രങ്ങള്‍ ഉപയോഗിച്ച് വിളവെടുപ്പ് പകുതിയിലധികം പൂര്‍ത്തിയാക്കി. ബാക്കി ഏതാനം ദിവസങ്ങള്‍ക്കകം പൂര്‍ത്തീകരിക്കാന്‍ കഴിയും.
കൊയ്ത നെല്ല് ഈര്‍പ്പ രഹിതമാക്കി നിലവാരം തരംതിരിച്ച് സീഡ ്‌പ്രോസസിങ് മെഷീനിലൂടെ 30 കിലോയുടെ പായ്ക്കറ്റുകളാക്കി യന്ത്രത്തില്‍ തന്നെ തൈച്ച് സംഭരണ ശാലയില്‍ സൂക്ഷിക്കും. ടാഗ് ഇട്ടു കഴിയുന്നതോടെ അടുത്ത പുഞ്ചകൃഷിക്കുള്ള വിത്തായി മാറും ഈ നെല്ല്. തൃശൂരിലെ കേരളാ സംസ്ഥാന സീഡ് അതോറിറ്റിയാണ് കൊണ്ട് പോകുന്നതും.
പ്രദേശികമായി കര്‍ഷകര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ കുറഞ്ഞ അളവില്‍ ഇവിടെ നിന്നു തന്നെ വിത്ത് ലഭ്യമാവുകയും ചെയ്യും. അഞ്ച് വൈദ്യുതോര്‍ജ്ജത്തില്‍ നഞ്ഞ നെല്ലിനെ 2 ടണ്‍ വരെ ഒരേ സമയം ടര്‍ബനിലിട്ട് ഉണക്കി നിലവാരം തരംതിരിച്ച് പ്രത്യേക പായ്ക്കറ്റുകളാക്കി മാറ്റാനുള്ള സൗകര്യവും ഈ ഫാമിലുണ്ട്. ഏതാനം വര്‍ഷം മുമ്പ് സംസ്ഥാന ഹോട്ടി കള്‍ച്ചറിന്റെ സഹായത്തോടെ 35 ലക്ഷം രൂപാ ചിലവില്‍ ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്നതാണ് ഈ യന്ത്രം. ഈ യന്ത്രം ലഭ്യമായതോടെ സീഡ്ഫാം ദേശീയ നിലവാരത്തിലേക്ക് ഉയരുകയും ചെയ്തു.
50 ഏക്കറില്‍ നിന്ന് 113 ടണ്‍ വിത്ത് ഉത്പാദിപ്പിച്ച് റിക്കാഡ് നേട്ടം കൈവരിച്ച സംഭവവും ഫാമില്‍ അരങ്ങേറിയിട്ടുണ്ട്. ഈ വിളവെടുപ്പില്‍ മറ്റൊരു പ്രത്യേകഥ കൂടിയുണ്ട്. ഫാമില്‍ വിളവെടുപ്പിലൂടെ ലഭിക്കുന്ന വൈക്കോല്‍ കിലോയ്ക്ക് 5 രൂപ എന്ന ക്രമത്തില്‍ തിരുവനന്തപുരം ജില്ലയിലെ വിതുരയിലേക്ക് കയറ്റി അയക്കാനുള്ള ശ്രമവും നടന്നു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."