HOME
DETAILS
MAL
തുടരണം ഈ കരുതല്‍
backup
April 30 2020 | 02:04 AM
തിരുവനന്തപുരം: കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനം ആരംഭിച്ച ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാംപയിന് തുടക്കം. 'തുടരണം ഈ കരുതല്‍' എന്ന പേരിലാണ് രണ്ടാം ഘട്ട കാംപയിന് രൂപം നല്‍കിയിരിക്കുന്നത്.
'തുപ്പല്ലേ തോറ്റുപോകും'
പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരേ ശക്തമായ ബോധവല്‍ക്കരണമുണ്ടാക്കാന്‍ 'തുപ്പല്ലേ തോറ്റുപോകും' എന്ന സന്ദേശം നല്‍കി ക്യാംപയിന്‍ ഈ ഘട്ടത്തില്‍ സംഘടിപ്പിക്കും. വൈറസ് രോഗവും മറ്റ് രോഗാണുക്കളും വ്യാപിക്കുന്നതിന് തുപ്പല്‍ ഉള്‍പ്പടെയുള്ള ശരീര സ്രവങ്ങള്‍ കാരണമാവുന്നുണ്ട്. ഇതോടൊപ്പം ഓര്‍ത്തുവയ്‌ക്കേണ്ട ഒന്നാണ് എസ്.എം.എസ്. അഥവാ സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ് എന്നിവ. സോപ്പ് ഉപയോഗിച്ച് കൈകഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹ്യ അകലം പാലിക്കണം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പൊതുജനങ്ങള്‍ പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുക.
കര്‍ശനമായി പാലിക്കേണ്ട
10 കാര്യങ്ങള്‍
1. സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക
2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
3. സാമൂഹിക അകലം പാലിക്കുക
4. മാസ്‌ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന വസ്തുക്കള്‍ വലിച്ചെറിയരുത്
5. പരമാവധി യാത്രകള്‍ ഒഴിവാക്കുക
6. വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്
7. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങള്‍ തൊടരുത്
8. പൊതുഇടങ്ങളില്‍ തുപ്പരുത്
9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക
10. ചുമയ്ക്കുമ്പോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."