HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് വിഭജനമില്ല

  
backup
April 30 2020 | 02:04 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കൊവിഡ്- 19ന്റെ സാഹചര്യത്തില്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ തടസ്സമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡു വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതാണ്. അതു നടപ്പാക്കണമെങ്കില്‍ വാര്‍ഡ് വിഭജനം നടക്കണം. വിഭജനത്തിലേക്കു പോയാല്‍ സമയത്ത് തെരഞ്ഞെടുപ്പ് നടത്താനാവില്ല. നിലവിലുള്ള വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനു നിയമപ്രാബല്യം നല്‍കാനാണ് ഓര്‍ഡിനന്‍സ്. തെരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ നേരത്തെ കൊണ്ടുവന്ന നിയമത്തില്‍ മാറ്റം വരുത്തിയാണ് പുതിയ ഓര്‍ഡിനന്‍സ്. അടുത്ത നവംബര്‍ 12ന് മുമ്പ് പുതിയ ഭരണസമിതി വന്നില്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. അതൊഴിവാക്കി തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്നാണ് സര്‍ക്കാര്‍ വാദം. വാര്‍ഡുകളുടെ എണ്ണം ഓരോന്നു വീതം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാര്‍ നിയമം പാസാക്കുകയും ഡീലിമിറ്റേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുന്നതോടെ വാര്‍ഡുകളുടെ എണ്ണം കൂട്ടാതെ തന്നെ തെരഞ്ഞെടുപ്പ് നടപടികളിലേക്കു നീങ്ങാം.
വാര്‍ഡ് അടിസ്ഥാനത്തില്‍ 2015ല്‍ തയാറാക്കിയ വോട്ടര്‍പട്ടിക പുതുക്കിയായിരിക്കും തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ ഓരോ വാര്‍ഡിലും വോട്ടര്‍മാരുടെ എണ്ണം കൂടും. നേരത്തെ വാര്‍ഡ് വിഭജനം നടത്തിയ ശേഷം തെരഞ്ഞെടുപ്പിലേക്കു നീങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനമെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു. 
ലോക്ക് ഡൗണിനു ശേഷം നടപടികള്‍ പുനരാരംഭിച്ചാലും പൂര്‍ത്തിയാക്കാന്‍ അഞ്ചു മാസമെങ്കിലും വേണ്ടിവരും. അങ്ങനെയായാല്‍ ഒക്‌ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കില്ലെന്നു വന്നതോടെയാണ് വാര്‍ഡ് വിഭജനം സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. 
വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്കു പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ആദ്യം ഒപ്പിടാതെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ സര്‍ക്കാരിനു ഫയല്‍ മടക്കിയതു വിവാദമായിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ പാസാക്കി വാര്‍ഡ് വിഭജനത്തിനുള്ള നടപടികളിലേക്കു കടന്നത്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago