HOME
DETAILS
MAL
തുറവൂര്‍ ആശുപത്രിയില്‍ സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിക്കുന്നു
backup
April 07 2017 | 19:04 PM
തുറവൂര്‍: ദിനംപ്രതി ആയിരക്കണക്കിന് പേര് ചികിത്സയ്ക്കും മരുന്നിനുമായി എത്തിച്ചേരുന്ന തുറവൂര്‍ താലൂക്കാശുപത്രിയില്‍ രാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടങ്ങള്‍ വര്‍ധിക്കുന്നതായി പരാതി.
ഇവിടെ രാത്രിയില്‍ ഡ്യൂട്ടിക്ക് സെക്യൂരിറ്റി ജീവനക്കാരനെ ആശുപത്രി വികസന സമിതി നിയമിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ സാമൂഹ്യ വിരുദ്ധരുമായി മദ്യപാനം നടത്തിയശേഷം കിടന്ന് ഉറങ്ങുകയാണെന്ന് പറയപ്പെടുന്നു.
രോഗികളുടെ കൂടെയുള്ള സഹായിയെന്ന വ്യാജേനയാണ് പലരും രാത്രി കാലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ നേതൃത്വത്തില്‍ അഴിഞ്ഞാടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആശുപത്രി ജീവനക്കാര്‍ക്കെല്ലാം ഇതെല്ലാം അറിയാമെങ്കിലും അവരെല്ലാം മൗനം പാലിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."