അനന്തുവിന്റെ കൊലപാതകം: സി.പി.എമ്മും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് ബി.ജെ.പി
ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ കഴിഞ്ഞദിവസം കൊലചെയ്യപ്പെട്ട അനന്തുവിന്റെ മരണത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ സോമന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു മരണത്തിന്റെ പേരില്‍ രണ്ടു പാര്‍ട്ടികള്‍ അവകാശവാദമുന്നയിച്ച് രംഗത്തുവന്നതുതന്നെ മുതലെടുപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
എന്നാല്‍ പിണറായിയുടെ പൊലിസുതന്നെ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നു പറയുമ്പോഴും നേതാക്കള്‍ ഇത് സമ്മതിക്കാന്‍ തയ്യാറാകാന്നില്ല. ഇതും മുതലെടുപ്പ് രാഷ്ട്രീയത്തിന് ഉദാഹരണമാണെന്ന് സോമന്‍ പറഞ്ഞു. ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ തെളിവ് സി.പി.എം പുറത്തുവിടണം.
മരണപ്പെട്ട അനന്തുവിന്റെ കുടുംബവും സംഘപരിവാറുമായി നല്ലബന്ധത്തിലായിരുന്നു. അനന്തു ആര്‍.എസ്.എസ് ശാഖാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്ന ആളുമാണ്. എന്നാല്‍ കൊലപാതകവുമായി ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ബന്ധമില്ല. സ്‌കൂളില്‍ നടന്ന ചില്ലറ വഴക്ക് ഉത്സവ പറമ്പില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മരിച്ച അനന്തുവിനോട് ആര്‍.എസ്.എസ് നേതൃത്വത്തിന് യാതൊരു വിരോധവുമില്ലായിരുന്നെന്നും സോമന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."