പോസ്റ്റ്‌മോര്‍ട്ടം ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായി
പൂച്ചാക്കല്‍:സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ്‌മോര്‍ട്ടം ബ്ലോക്ക് നിര്‍മാണം പൂര്‍ത്തിയായിട്ടു രണ്ടു വര്‍ഷത്തോളമായിട്ടും ഉപയോഗിക്കുന്നതിന് നടപടിയില്ലെന്ന് ആരോപണം.
രാജ്യസഭ അംഗമായിരുന്ന ടി.എന്‍. സീമയുടെ പ്രാദേശിക വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തോടു ചേര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം ബ്ലോക്ക് നിര്‍മിച്ചത്. രണ്ടു വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയായതാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള മേശകള്‍, ഫ്രീസര്‍ തുടങ്ങിയ സംവിധാനങ്ങള്‍ തയാറാക്കിയിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടത്തിനു വേണ്ട ഉപകരണങ്ങളും ജനറേറ്ററും വാങ്ങണം.വിദഗ്ദ ഡോക്ടര്‍മാരും ജീവനക്കാരും വേണം.
ബ്ലോക്ക് പഞ്ചായത്തും ആശുപത്രി വികസന സമിതിയുമാണ് ഇതിന് നടപടികള്‍ സ്വീകരിക്കേണ്ടത്.എന്നാല്‍ മാസങ്ങളായിട്ടും യാതൊരുനടപടിയും ഇല്ലെന്ന് ആരോപണമുണ്ട്.
മൃതദേഹങ്ങള്‍,പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനും കേടുകൂടാതെ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ക്കായാണ് കെട്ടിടനിര്‍മാണം നടത്തിയത്. നിലവില്‍ ഇത്തരം ആവശ്യങ്ങളുണ്ടായാല്‍ ചേര്‍ത്തല താലൂക്ക് ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളജ് തുടങ്ങിയവയെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്.അരൂക്കുറ്റിയില്‍ സംവിധാനമുണ്ടായാല്‍ അഞ്ചു ഗ്രാമപഞ്ചായത്തുകള്‍ അടങ്ങുന്ന തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് മേഖലയിലെ ആവശ്യങ്ങളെങ്കിലും അവിടെ നടത്താനാകും.അതേസമയം പോസ്റ്റ്‌മോര്‍ട്ടം ബ്ലോക്ക് ഉപയോഗം തുടങ്ങുന്നതിന് വൈകാതെ നടപടിയുണ്ടാകുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ശെല്‍വരാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."