മട്ടാഞ്ചേരിയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്നു
മട്ടാഞ്ചേരി: പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തവും പനിയും വ്യാപിക്കുന്നു. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടാഞ്ചേരി വലിയപറമ്പില്‍ ഫിഫാസ് (21) ഷെഫീഖ് (22) എന്നിവരെ എറണാകുളം ജനറല്‍ ആശ്രുപത്രിയിലും ചക്കരപറമ്പില്‍ ആയിദ് ഹനാന്‍ (9) മുഹമ്മദ് ഹക് (18) നെഹറിന്‍ (13) മുഹമ്മദ് ഷിനാന്‍ (13) എന്നിവരെ സംഗീതാ ആശ്രുപത്രിയിലും പ്രവേശിപ്പിച്ചു. ചക്കരപറമ്പ് പ്രദേശത്തും പനി ബാധിതരുടെ എണ്ണം കൂടുകയാണ്. പനി, മഞ്ഞപ്പിത്തം വ്യാപിക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ശക്തമാക്കണമെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, കലക്ടര്‍, ഡി.എം.ഒ എന്നിവരോട് ആവശ്യപ്പെട്ടു.
കൊച്ചി നഗരസഭ അഞ്ചാം ഡിവിഷനിലാണ് മഞ്ഞപ്പിത്തവും പനിയും വ്യാപകമാക്കുന്നത്. ഇവിടങ്ങളിലെ കുടിവെള്ള പൈപ്പുകള്‍ പലതും കാനകളിലൂടെയാണ് പോകുന്നത്. ഇത് കൊച്ചി നഗരസഭ അധിക്യതര്‍ ഡിവിഷന്‍ കൗണ്‍സിലറുടെ നിര്‍ദേശപ്രകാരം മാറ്റി സ്ഥാപിപ്പിക്കേണ്ടതാണ്. എന്നാല്‍ നാളിതുവരെ നാട്ടുകാര്‍ പൈപ്പുകള്‍ മാറ്റണമെന്നാവശ്യം ഉന്നയിച്ചിട്ടും നടപ്പാക്കിയിട്ടില്ല. പമ്പിങ് ഇല്ലാത്ത സമയത്ത് കാനയിലെ അഴുക് വെള്ളം പൈപ്പ് ലൈനിലേക്ക് കയറി, മലിനജലം കുടിച്ചതാണ് മഞ്ഞപ്പിത്തം പടരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
ആവശ്യത്തിന് കുടിവെള്ളം മട്ടാഞ്ചേരി പ്രദേശങ്ങളിലേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ തന്നെ പല കൗണ്‍സിലര്‍മാരും കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടിയെടുത്തിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ നഗരസഭ അധിക്യതര്‍ നിസ്സംഗത തുടര്‍ന്ന സാഹചര്യത്തിലാണ് രോഗങ്ങള്‍ മട്ടാഞ്ചേരിയില്‍ പിടിമുറുക്കുന്നത്. ആയതിനാല്‍ കാനയിലൂടെ പോകുന്ന പൊട്ടിയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ കൊച്ചി നഗരസഭ അധിക്യതര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."