HOME
DETAILS
MAL
ഇളവുകള്‍ പാരയാകുമോ?
backup
April 30 2020 | 03:04 AM
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 31.70 ലക്ഷം പിന്നിട്ടു. ദിവസേന കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നതിനോടൊപ്പം ചില രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതിനെയും ലോകം ഇപ്പോള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ഇളവുകള്‍ നല്‍കുന്നതോടെ ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ജര്‍മനി, ഇറ്റലി, സ്പെയിന്, ആസ്ത്രേലിയ, ബ്രസീല്‍, ഇറാന്, ന്യൂസിലാന്‍ഡ്, പോളണ്ട്, ചൈന തുടങ്ങി കൊവിഡ് കാര്യമായി ബാധിച്ച പല രാജ്യങ്ങളും കഴിഞ്ഞ ദിവസം മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. ഇതു കൂടുതല്‍ രോഗവ്യാപനത്തിനു കാരണമാകുമോയെന്നാണ് ഇപ്പോള്‍ ആശങ്ക. ബ്രസീല്‍ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോ അതിര്‍ത്തിയടക്കം തുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജര്‍മനിയിലും ബ്രിട്ടനിലുമെല്ലാം വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു.
ഇറാനിലും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ശ്രദ്ധയില്ലായ്മയുണ്ടായാല് കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും രാജ്യത്തിന് സമാന മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."