ആയിരം ദിനങ്ങള്‍ കൊണ്ട് ഭക്ഷ്യപൊതുവിതരണ രംഗത്തെ അഴിമതി ഒഴിവാക്കി: മന്ത്രി
തിരുവനന്തപുരം: പരാതിരഹിതമായ റേഷന്‍ വിതരണമാണു സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് മന്ത്രി പി. തിലോത്തമന്‍. ഭക്ഷ്യപൊതുവിതരണ രംഗത്തെ അഴിമതി ഒഴിവാക്കാന്‍ കഴിഞ്ഞ ആയിരം ദിനങ്ങള്‍ കൊണ്ടായി.
റേഷന്‍ കടകളിലൂടെ ഉല്‍പന്നങ്ങള്‍ നല്‍കുമ്പോള്‍ ഉപഭോക്താവിനു കൃത്യമായ അളവു ലഭിക്കാന്‍ ഇ-പോസ് മെഷിന്‍ വെയിങ് മെഷിനുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്നും മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കാനായത് സര്‍ക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്കായി ഭക്ഷ്യവകുപ്പ് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഭക്ഷ്യ വകുപ്പ് പ്രസിദ്ധീകരിക്കുന്ന 'ഭദ്രത' കൈപുസ്തകത്തിന്റെയും ഉപഭോക്തൃകാര്യ വകുപ്പിന്റെ ദ്വൈമാസികയായ 'ഉപഭോക്തൃ കേരള'ത്തിന്റെയും പ്രകാശനവും പരാതിപരിഹാര ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഭക്ഷ്യപൊതുവിതരണ രംഗത്തെ നല്ല മാറ്റങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരെ അറിയിക്കുക, വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ക്രിയാത്മക അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നിവയായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം.
ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മിഷണര്‍ സി.എ ലത, ഡയറക്ടര്‍ നരസിംഹുഗാരി ടി.എല്‍ റെഡ്ഡി, ജില്ലാ സപ്ലൈ ഓഫിസര്‍ ജലജ ജി.എസ് റാണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജസ്റ്റിന്‍ ജോസഫ്, പ്രസ്‌ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തകര്‍, മാധ്യമവിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."