കേരളം ഭരിക്കുന്നത് കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍: കെ. മുരളീധരന്
തിരുവനന്തപുരം: ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട കേരള സര്‍ക്കാര്‍ അക്കാര്യത്തില്‍ പൂര്‍ണ പരാജയമാണെന്നും എന്നാല്‍ കൊലയാളികള്‍ക്ക് സംരക്ഷണം നല്കുന്ന കാര്യത്തിലാണു സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതെന്നും കെ. മുരളീധരന് എം.എല്‍.എ.
ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കുക, കെ.എ.എസ് സംവരണം ഉത്തരവാക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് എ.എം അബൂബക്കര്‍ അധ്യക്ഷനായി. പി. ഉബൈദുല്ല എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷിദ്, ജില്ലാ പ്രസിഡന്റ് തോന്നക്കല്‍ ജമാല്‍, സെക്രട്ടറി കണിയാപുരം ഹലിം, നസിം ഹരിപ്പാട്, ഇസ്മായില്‍ സേട്ട് സംസാരിച്ചു.
പി.ഐ നൗഷാദ്, ഹംസ മന്ദലാംകുന്ന്, നാസര്‍ നങ്ങാരത്, പാറയില്‍ മുഹമ്മദലി, അബ്ദുല്‍ സത്താര്‍, ആമിര്‍ കോഡൂര്‍, വി.ജെ സലിം, സലാം കരുവാറ്റ, കെ.സി കുഞ്ഞു മുഹമ്മദ്, പി.സി റഫീക്ക്, ഒ.എം ഷഫീഖ്, ഹമീദ് കുന്നുമ്മല്‍, ടി.കെ അന്‍വര്‍, എന്‍.കെ അഹ്മദ്, സി. മൊയ്തു, അഷ്റഫ് മാനീക്കം, എസ്. ഷെമീം, സുഹൈലി മാര്‍ച്ചിനു നേതൃത്വം നല്കി. സിബി മുഹമ്മദ് സ്വാഗതവും റാഫി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."