HOME
DETAILS
MAL
ചൈനയ്ക്കെതിരേ വീണ്ടും ട്രംപ്, 'നിങ്ങള്‍ കാരണം 184 രാജ്യങ്ങള്‍ പ്രയാസപ്പെടുന്നു'
backup
April 30 2020 | 03:04 AM
വാഷിങ്ടണ്‍: കൊവിഡ് വ്യാപന വിഷയത്തില്‍ ചൈനയ്ക്കെതിരേ ആരോപണം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ കാരണം ലോകത്തെ 184 രാജ്യങ്ങളും ലോകജനതയും പ്രയാസത്തിലായെന്നായിരുന്നു ഇന്നലെ ട്രംപിന്റെ വിമര്‍ശനം. വൈറസ് മനുഷ്യനിര്‍മിതമാണെന്ന സംശയം പ്രകടിപ്പിച്ചിരുന്ന ട്രംപ് അദൃശ്യനായ ശത്രുവെന്നാണ് കൊറോണ വൈറസിനെ വിശേഷിപ്പിക്കുന്നത്. നേരത്തെ, ചൈനീസ് വൈറസെന്നു വിശേഷിപ്പിച്ചത് വിവാദമാകുകയും ചെയ്തിരുന്നു.
അമേരിക്കയും ആസ്ത്രേലിയയും നിരന്തരം തങ്ങള്‍ക്കെതിരേ ആരോപണമുന്നയിക്കുന്നതിനെ വിമര്‍ശിച്ചും ആരോപണങ്ങള്‍ തള്ളിയും കഴിഞ്ഞ ദിവസവും ചൈന രംഗത്തെത്തിയിരുന്നു.
എന്നാല്‍, ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിക്കുകയാണ്. വൈറസ് മനുഷ്യനിര്മിതമാണോയെന്ന വിഷയത്തിലും ചൈന വിവരങ്ങള്‍ മറച്ചുവച്ചോയെന്ന വിഷയത്തിലും അന്താരാഷ്ട്രതലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്.
അമേരിക്ക സ്വന്തമായി അന്വേഷണം പ്രഖ്യാപിച്ചതിനു പുറമേ, ലോകാരോഗ്യ സംഘടന ചൈനയ്ക്കൊപ്പം നില്‍ക്കുകയാണെന്നാരോപിച്ച് സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."