HOME
DETAILS

സംശയരോഗത്തെ തുടര്‍ന്നു ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു

  
backup
July 07 2016 | 10:07 AM

husband-killed-wife-in-karunagapally

കരുനാഗപ്പള്ളി: ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ അടിച്ചുകൊന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചതു പരാജയപ്പെട്ടതോടെ യുവാവ് സ്ഥലത്തുനിന്നും മുങ്ങി. കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശേരിയില്‍ അബ്ദുള്‍ സലിം(32) ഭാര്യ സനുജ(29)യെയാണ് അടിച്ചുകൊന്നത്. പെരുന്നാള്‍ ദിനം രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

[caption id="attachment_40168" align="alignleft" width="300"]കൊല്ലപ്പെട്ട സനുജയും ഭര്‍ത്താവ് അബ്ദുള്‍ സലിമും കൊല്ലപ്പെട്ട സനുജയും ഭര്‍ത്താവ് അബ്ദുള്‍ സലിമും[/caption]

ജൂണ്‍ 30 നാണ് അബ്ദുള്‍ സലിം അവധിക്ക് നാട്ടിലെത്തിയത്. പെരുന്നാള്‍ ദിവസം സനുജയുടെ വീട്ടില്‍പോയി തിരിച്ചെത്തിയ ഇവര്‍ തമ്മില്‍ രാത്രി പത്തോടെ വഴക്കുണ്ടായി. കുട്ടികള്‍ ഉറങ്ങിയ ശേഷമാണ് വഴക്കു നടന്നത്. ഇതിനിടെ സലീമിന്റെ അടിയേറ്റ് ബോധം കെട്ടുവീണ സനുജ ഏറെ നേരമായിട്ടും ഉണരാത്തപ്പോള്‍ മരിച്ചെന്ന് കരുതി സംഭവം ആത്മഹത്യയാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.
മുറിയിലെ ഏണിയില്‍ ചാരി യുവതിയുടെ കഴുത്തില്‍ കയറുകൊണ്ട് കുരിക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കാനായിരുന്നു ശ്രമം. എന്നാല്‍ സാമാന്യം ശരീരഭാരമുള്ള സനൂജയെ എടുത്തുയര്‍ത്താന്‍ കഴിയാത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. മൃതദേഹം കെട്ടിത്തൂക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അബ്ദുള്‍ സലിം സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു. ദമ്പതികള്‍ വഴക്കിടുന്ന വിവരം സമീപത്ത് താമസിക്കുന്ന അബ്ദുള്‍ സലിമിന്റെ സഹോദരന്‍ സനുജയുടെ പിതാവ് അബ്ദുള്‍ സമദിനെ അറിയിച്ചിരുന്നു. വിവരമറിയാന്‍ പിതാവ് സനുജയെ വിളിച്ചപ്പോള്‍ മകള്‍ ഫോണ്‍ എടുക്കാത്തതില്‍ പന്തികേട് തോന്നിയ അബ്ദുള്‍ സമദ് മകളുടെ വീട്ടിലെത്തിയപ്പോള്‍ സനുജ തറയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും അയല്‍വാസികളെയും കൂട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മിനിട്ടുകള്‍ക്ക് മുമ്പ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് കരുനാഗപ്പള്ളി പൊലിസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അബ്ദുള്‍ സലിമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

പന്ത്രണ്ട് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ സലിം കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ടിരുന്നു. ബന്ധുക്കളുമായി അടുത്ത് ഇടപെടാന്‍ താല്‍പര്യം കാട്ടാത്ത ഇയാള്‍ ലീവിന് വന്നാല്‍ ഭാര്യയെ ബന്ധുക്കളുമായി അടുത്തിടപഴകാന്‍ അനുവദിച്ചിരുന്നില്ല. ഏഴ് വയസുള്ള അദിന്‍, ഒരു വയസുള്ള ഫാത്തിമ എന്നിവര്‍ മക്കളാണ്. സനുജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കരുനാഗപ്പള്ളി സി.ഐ രാജപ്പന്‍ റാവുത്തരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago