നഗരൂര്‍ എസ്.ഐ വിദ്യാര്‍ഥിനിയുടെ കാല് ചവിട്ടിയൊടിച്ചതായി പരാതി
കല്ലമ്പലം: നഗരൂര്‍ പൊലിസ് സ്റ്റേഷന് എസ്.ഐ വീട്ടില്‍കയറി വിദ്യാര്‍ഥിനിയുടെ കാല് ചവിട്ടിയൊടിച്ചതായി പരാതി. 17കാരിയായ കോളജ് വിദ്യാര്‍ഥിനി കാല് ഒടിച്ചതായി കാണിച്ച് വനിതാ കമ്മിഷനില്‍ പരാതി നല്കി. നഗരൂര്‍ വലിയകാട് സ്വദേശിനി കൈഫയാണു വനിതാ കമ്മിഷനില്‍ നടപടി ആവശ്യപ്പെട്ടു പരാതി നല്‍കിയത്. വനിതാ കമ്മിഷന് കൈഫയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.
നഗരൂരിലെ പ്രമുഖ വ്യാപാരിയുടെ മകനെ കൈഫയുടെ സഹോദരന് ആഷിക് മര്‍ദിച്ചതായി പരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തിനു ശേഷം ആഷിക് ബംഗളൂരുവിലേക്ക് ജോലിക്കു പോയി. ആഷിക് വീട്ടില്‍ തിരിച്ചെത്തിയെന്നു കരുതി ആഷികിനെ പിടിക്കാന്‍ വ്യാപാരിയും സംഘവും കഴിഞ്ഞദിവസം രാത്രി ഏഴോടെ വീട്ടിലെത്തി. പിന്നാലെ വാഹനത്തില്‍ നഗരൂര്‍ എസ്.ഐയും അഞ്ചു പൊലിസുകാരും സഹായത്തിനെത്തി. ആഷികിന്റെ വീട്ടിലെത്തിയ വ്യാപാരിയും സംഘവും സഹോദരങ്ങളായ റമിസ് രാജയുമായും യാസര്‍ അറാഫത്തുമായും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇരുവരെയും തലക്കടിച്ചു പരുക്കേല്‍പ്പിച്ചു. സംഘത്തെ പിടിച്ചുമാറ്റാനെത്തിയ കൈഫയെ എസ്.ഐ മുടിക്കു ചുറ്റിപ്പിടിച്ച് കാലു ചവിട്ടിയൊടിക്കുകയായിരുന്നുവെന്നാണു പരാതി.
പൊലിസുകാര്‍, മാതാപിതാക്കളെയും മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. കാലൊടിഞ്ഞ കൈഫയും സഹോദരങ്ങളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റൂറല്‍ എസ്.പി, വനിതാ കമ്മിഷന്, മനുഷ്യാവകാശ കമ്മിഷന് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."