ക്ഷേത്രഭൂമികളെ കൊലക്കളമാക്കാന് ആര്.എസ്.എസ് ശ്രമം: എം ലിജു
ആലപ്പുഴ: ക്ഷേത്രഭൂമികളെ കൊലക്കളമാക്കുന്നതിനുള്ള ശ്രമമാണ് ജില്ലയില്‍ ആര്.എസ്.എസ് നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു പറഞ്ഞു.
കൗമാരക്കാരെ ആയുധ പരിശീലനം നല്കി ക്രിമിനല്‍ വാസനകളോടെ വളര്‍ത്തിയെടുത്ത് അക്രമപ്രവര്ത്തനങ്ങളിലേയ്ക്ക് ആര്.എസ്.എസ് അയക്കുന്നുവെന്നതാണ് ജില്ലയില്‍ നടന്ന രണ്ടു കൊലപാതകളില്‍ നിന്നും വ്യക്തമാകുന്നത്.
കഴിഞ്ഞ മാസം ആലപ്പുഴയില്‍ ആലിശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ മുഹ്സിന് എന്ന യുവാവിനെ കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസം വയലാറില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അനന്തുവിനെ കൊലപ്പെടുത്തിയതും ആര് എസ് എസ് സംഘം തന്നെയാണ്. ഈ രണ്ടുകേസുകളിലും കൗമാരക്കാരാണ് പ്രതിസ്ഥാനത്തുള്ളത്.
ക്ഷേത്രഭൂമി കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനമാണ് ആര് എസ് എസ് കൗമാരസംഘം നേടിയിരിക്കുന്നതെന്ന് ലിജു കുറ്റപ്പെടുത്തി. വയലാറില്‍ അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി പി എം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഈ കുടുംബത്തിനോ, അനന്തുവിനോ സി പി എമ്മുമായി യാതൊരു ബന്ധവുമില്ല എന്ന വസ്തുത മറച്ചുവെച്ച് നുണ പ്രചരണം നടത്തുകയാണ്. കരുവാറ്റ, പുല്ലുകുളങ്ങര എന്നിവിടങ്ങളില്‍ കൊലപാതകം നടത്തിയ സി പി എം ക്വട്ടേഷന്‍ സംഘത്തിന് സംരക്ഷണം നല്‍കിയത് പാര്‍ട്ടി നേതൃത്വവും പോലീസുമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഇതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ മേല്‍ കുതിരകയറണ്ടന്നും ലിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."