HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ് നിര്‍ബന്ധം
backup
April 30 2020 | 03:04 AM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പ് മൊബൈലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കണമെന്നും ഓഫിസിലേക്ക് പോകുന്നതിന് മുമ്പായി ആപ്പില്‍ ഹെല്‍ത്ത് സ്റ്റാറ്റസ് നോക്കണമെന്നും നിര്‍ദേശം.
കൊവിഡ്19 വ്യാപനം പിന്തുടരാനും അത് സമയാസമയം ജനങ്ങളെ അറിയിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മൊബൈല്‍ അപ്ലിക്കേഷനാണ് ആരോഗ്യ സേതു.
കൊവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകിയവരെ കണ്ടെത്താനാണിത് ഉപയോഗിക്കുന്നത്. ഡല്‍ഹിയിലെ നീതി ആയോഗ് കെട്ടിടം അവിടെ ജോലിചെയ്യുന്ന ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട് ഒരു ദിവസത്തിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ്.
ആപ്പില്‍ സേഫ് (സുരക്ഷിതം) എന്നോ ലോ റിസ്‌ക് എന്നോ രേഖപ്പെടുത്തിയാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് പോകാന്‍ പാടുള്ളൂ.
ഹൈ റിസ്‌ക്, മോഡറേറ്റ് വിഭാഗങ്ങളില്‍ വരുന്നവര്‍ 14 ദിവസത്തേക്ക് വീട്ടില്‍ ക്വാറന്റൈന്‍ ചെയ്യണം. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും കാബിനറ്റ് സെക്രട്ടേറിയറ്റിനും അയച്ചുകഴിഞ്ഞു. മന്ത്രാലയങ്ങളും വകുപ്പുകളും സമാനമായ നിര്‍ദേശങ്ങള്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അയച്ചുകൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.ഗൂഗിള്‍ പ്ലേസ്റ്റോറിലും ഐ ഫോണ്‍ ആപ്പ് സ്റ്റോറിലും ആപ്പ് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."