HOME
DETAILS

ഇങ്ങോട്ട് ജീവന്‍ രക്ഷിക്കാനുള്ള ഓട്ടം; മടക്കം മാതാവിന് പുഞ്ചിരി സമ്മാനിച്ച്

  
backup
April 30 2020 | 03:04 AM

%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d

 


കൊച്ചി: മാതാവ് പോലും കാണുംമുന്‍പ് ഹൃദയ ശസ്ത്രക്രിയക്കായി എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് തിരികെ നാഗര്‍കോവിലിലേക്ക് മടങ്ങി. ലിസി ആശുപത്രി അധികൃതരാണ് കുഞ്ഞിനെ പ്രത്യേക ആംബുലന്‍സില്‍ കളിയിക്കാവിളയിലെത്തിച്ച് മാതാപിതാക്കളായ സോഫിയ നസീം ബാനു, ഫൈസല്‍ എന്നിവര്‍ക്ക് കൈമാറിയത്. വിളവങ്കോട് എം.എല്‍.എ എസ്. വിജയധരണിയും സ്ഥലത്ത് എത്തിയിരുന്നു.
ലോക്ക് ഡൗണ്‍ ആയതിനാല്‍ നാഗര്‍കോവില്‍ ഇടാലക്കുടി സ്വദേശികളായ മാതാപിതാക്കളും ബന്ധുക്കളും സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കുഞ്ഞിന്റെ വരവുംകാത്ത് നില്‍ക്കുകയായിരുന്നു. തിരികെ ജീവിതത്തിലേക്ക് ഓടിയെത്തിയ കണ്‍മണിയെ മാതാവ് ആദ്യമായി കണ്ട രംഗം ഏറെ വൈകാരികമായിരുന്നു.
വിഷുദിനത്തില്‍ ജനിച്ച കുഞ്ഞിനെ നാഗര്‍കോവിലിലെ ജയഹരണ്‍ ആശുപത്രിയില്‍ നിന്നാണ് കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ സമയോചിത ഇടപെടലിലൂടെ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്.
സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന് ശരീരത്തില്‍ നീലനിറം വ്യാപിച്ചതിനെ തുടര്‍ന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ. വെങ്കിടേഷ്, ലിസി ആശുപത്രിയുമായി ബന്ധപ്പെട്ട് ഡോ. എഡ്വിന്‍ ഫ്രാന്‍സിസിന്റെ സഹായം തേടുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടതോടെയാണ് കുഞ്ഞിന്റെ കേരളത്തിലേക്കുള്ള വരവ് സാധ്യമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago