HOME
DETAILS

നെടുങ്കണ്ടം ഫെസ്റ്റിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം; കുട്ടിയുടെ കൈയൊടിഞ്ഞു

  
backup
March 01 2019 | 05:03 AM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%ab%e0%b5%86%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85

നെടുങ്കണ്ടം: നെടുങ്കണ്ടം ഫെസ്റ്റിനോടാനുബന്ധിച്ച് സജ്ജീകരിച്ചിരിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിലുണ്ടായ അപകടത്തില്‍ നാലര വയസുകാരന്റെ കൈയൊടിഞ്ഞു. 20 രൂപ പാസ് ഇടാക്കി കുട്ടികളെ പ്രവേശിപ്പിക്കുന്ന വായു നിറച്ച സ്ലൈഡില്‍ നിന്നും താഴെ വീണാണ് നെടുങ്കണ്ടം കൊല്ലപള്ളില്‍ അനില്‍കുമാറിന്റെയും ഹരിപ്രിയയുടെയും മകന്‍ നവനീതിന്റെ ഇടതുകൈ ഒടിഞ്ഞത്. കുട്ടിയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ്ക്കു ശേഷം ഒരു മാസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാത്രി 8.45 യോടെയാണ് സംഭവം. സ്ലെഡില്‍ കുട്ടികളെ നിയന്ത്രിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയുടെ അശ്രദ്ധ മൂലമാണ് അപകടമെന്നാണ് ആരോപണം. സംഭവത്തില്‍ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറിക്കും പൊലിസിനും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.
ബുധനാഴ്ച വൈകിട്ട് മാതാപിതാക്കള്‍ക്കൊപ്പം ഫെസ്റ്റ് കാണാന്‍ എത്തിയ കുട്ടി രണ്ട് തവണ സ്ലൈഡിന്റെ മുകളില്‍ കയറി അപകടം കൂടാതെ താഴേക്ക് നിറങ്ങിയിറങ്ങിയിരുന്നു. മൂന്നാം തവണ കയറിയപ്പോള്‍ ഓപ്പറേറ്ററായ ഇതരസംസ്ഥാന തൊഴിലാളി സമയം തീര്‍ന്നതായി അറിയിച്ചു കയറില്‍ പിടിച്ചു വലിച്ചു കുട്ടിയെ താഴെയിടുകയായിരുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം. നിലത്ത് വീണ കുട്ടിയുടെ ഒടിഞ്ഞ കയ്യില്‍ പിടിച്ചു വലിച്ചാണ് പുറത്തെത്തിച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് സംഘാടക സമിതിക്ക് അറിവില്ലെന്നും പരിശോധിക്കുമെന്നും ഫെസ്റ്റ് ചെയര്‍മാനും പഞ്ചായത്ത് പ്രസിഡന്റുമായ എസ്.ജ്ഞാനസുന്ദരന്‍ പറഞ്ഞു.
അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്ക് എത്തിച്ചിരിക്കുന്ന പല റൈഡുകളും കാലപ്പഴക്കം ചെന്നവയണന്നും നിയമപരമായി പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലെന്നും കാട്ടി ഫെസ്റ്റിന്റെ തുടക്കത്തില്‍ തന്നെ സ്വകാര്യ വ്യക്തി കോടതിയില്‍ പരാതി നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago