HOME
DETAILS

ദാസ്യപ്പണിയ്ക്ക് പോവരുതെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്റെ നിര്‍ദ്ദേശം

  
backup
June 18 2018 | 06:06 AM

18-06-2018-keralam-camp-followers-association-against-police-slavery

തിരുവനന്തപുരം: ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ദാസ്യപ്പണിയ്ക്ക് പോവരുതെന്ന് ക്യാംപ് ഫോളോവേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് ഡി.ജി.പിക്കും യൂണിറ്റ് മേധാവികള്‍ക്കും അസോസിയേഷന്‍ നിവേദനം നല്‍കും.

ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാംപ് ഫോളോവേഴ്‌സുകളെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇക്കാര്യം സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കാവല്‍ പൊലിസുകാരുടെ കണക്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുറഞ്ഞത് 750ഓളം പേര്‍ അടിമപ്പണിക്ക് നിയോഗിക്കപ്പെട്ടിട്ടുണ്ട്. അറ്റാച്ച്‌മെന്റ് എന്ന പേരിലാണ് ഈ നിയമനങ്ങളില്‍ അധികവും. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന് ഔദ്യാഗികമായി ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാം. എന്നാല്‍ സംസ്ഥാന പൊലിസ് മേധാവി ഉള്‍പ്പെടെ എല്ലാ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരും പത്തിലേറെ പൊലിസുകാരെയാണ് വീട്ടിലും മറ്റുമായി നിയമിച്ചിരിക്കുന്നത്. ഒരു എ.ഡി.ജി.പി 22 പൊലിസുകാരെയാണ് ഒപ്പം നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ ഒരു എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനുമുണ്ട്. ഒരു വനിതാ എ.ഡി.ജി.പി അക്യുപങ്ചര്‍ ചികിത്സക്കായി ഒപ്പം കൂട്ടിയിരിക്കുന്നത് ഒരു വനിതാ പൊലിസ് ഉദ്യോഗസ്ഥയെയാണ്. എന്നാല്‍ ഇതിനൊന്നും രേഖകളില്ല. പലരും രേഖകളില്‍ ഡ്യൂട്ടി നോക്കുന്നത് പൊലിസ് ആസ്ഥാനത്ത് ആയിരിക്കും. ഏതാണ്ട് നൂറിലധികം പേരാണ് പൊലിസ് ആസ്ഥാനത്ത് ഇങ്ങനെ ഡ്യൂട്ടി എടുക്കുന്നത്.

ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം തങ്ങളുടെ അധികാരപരിധിയില്‍നിന്നു പൊലിസുകാരെ എടുക്കും. ഇത് കൂടാതെയാണ് അടുക്കള പണിക്കും തോട്ടപ്പണിക്കും മറ്റും ക്യാംപ് ഫോളോവേഴ്‌സിനെയും നിയോഗിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വിഷയം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചതിനാല്‍ ക്യാംപ് ഫോളോവേഴ്‌സിനെ പലരും മടക്കി അയച്ച് തടിതപ്പി. എന്നാല്‍ ഒപ്പമുള്ള പൊലിസുകാരെ മടക്കി അയച്ചിട്ടില്ല. ക്യാംപുകളിലുള്ള പൊലിസുകാരെയാണ് ദാസ്യപ്പണിക്കായി നിയോഗിക്കുന്നത്. രണ്ടു ദിവസം ജോലി ചെയ്താല്‍ രണ്ടു ദിവസം ഇവര്‍ക്ക് അവധി കിട്ടും. അതിനാല്‍ ഈ ജോലി ചെയ്യാന്‍ പൊലിസുകാരുടെ ഇടയില്‍ കടുത്ത മത്സരമാണ്. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും നടക്കാനും വ്യായാമം ചെയ്യാനും ഷട്ടില്‍ കളിക്കാനും അകമ്പടിയായി പൊലിസ് ഉദ്യോഗസ്ഥര്‍. കളിക്കുന്നതിനും നടക്കുന്നതിനുമിടെ തളരുമ്പോള്‍ നല്‍കാന്‍ വെള്ളത്തിന്റെ ബോട്ടിലും വിയര്‍പ്പ് തുടയ്ക്കാന്‍ ടവ്വലുമായും പിറകെ ഓടണം. ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോയാലും അവരുടെ കൂടെയുള്ള ഉദ്യോഗസ്ഥരെ തിരികെ യൂനിറ്റുകളിലേക്ക് മടക്കാതെ വീടുകളില്‍ നിര്‍ത്തും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥര്‍പോലും അവരുടെ ഫഌറ്റ് നോക്കാനും തോട്ടം ന നക്കാനും ഇവിടെ സുഖവാസത്തിനു വരുന്ന ബന്ധുക്കളെ നോക്കാനും പൊലിസുകാരെ നിയമിച്ചിട്ടുണ്ട്.

ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് പ്രഭാതസവാരിക്കും ജിമ്മില്‍ പരിശീലനം നല്‍കാനും വനിതാ പൊലിസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരു ഉത്തരവുമില്ലാതെ വിവിധ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കൊപ്പം 600ഓളം പൊലിസുകാര്‍ ജോലി ചെയ്യുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ജില്ലവിട്ട് പോകുമ്പോള്‍ പി.എസ്.ഒമാരെയും ഒപ്പം കൊണ്ടുപോകും. മാത്രമല്ല അതതു ജില്ലയില്‍നിന്നു രണ്ടു പേരെ കൂട്ടും. ഐ.ജി റാങ്കിലുള്ളവരാകട്ടെ ജില്ല വിട്ടുപോകുമ്പോള്‍ നേരത്തെ അദ്ദേഹത്തിന്റെ ക്യാംപ് ഓഫിസില്‍ ജോലി ചെയ്തിരുന്നവര്‍ മാത്രമല്ല ആ ജില്ലയില്‍നിന്നു നാലോളം പി.എസ്.ഒമാരെ നിയമിക്കും. ഇവര്‍ക്ക് വീട്ടുജോലിയായിരിക്കും. രേഖയില്‍ ഇവര്‍ക്ക് പൊലിസ് സ്റ്റേഷനുകളിലോ, ക്യാംപുകളിലോ ആകും ജോലി. 25 പൊലിസുകാരെവരെ ഉപയോഗിക്കുന്ന ഐ.പി.എസുകാരും നിലവിലുണ്ട്. വിരമിച്ചാലും പൊലിസുകാരെ മടക്കി അയക്കാതെ സ്വന്തം വീട്ടുജോലിക്ക് നിയോഗിക്കുന്ന ഐ.പി.എസ് ഉന്നതരുണ്ട്. പൊലിസ് ഉന്നതരുമായുള്ള ബന്ധം ഉപയോഗിച്ച് നിരവധി പൊലിസുകാരാണ് സ്‌പെഷല്‍ യൂനിറ്റുകളില്‍ അനധികൃതമായി സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ പലരും വര്‍ഷങ്ങളായി ഒരേ സ്ഥാനത്തിരിക്കുന്നവരാണ്. ചിലര്‍ ഒരിടത്തുനിന്ന് മറ്റൊരു ലാവണത്തിലേക്ക് മാറും. പൊലിസ് ആസ്ഥാനത്തുമാത്രം ഇങ്ങനെ വനിതകള്‍ ഉള്‍പ്പെടെ നൂറോളം പൊലിസുകാരുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago