കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം സമയം ചിലവഴിക്കുകയെന്നതാണ് അവര്‍ക്ക് നല്കാവുന്ന വലിയ സേവനം: ജില്ലാ കലക്ടര്‍
കാക്കനാട് :ഏഴ് വയസ്സില്‍ താഴെയുള്ളവരുമായും എഴുപത് വയസിനു മുകളിലുള്ളവരുമായും സംസാരിക്കുവാന്‍ സമയം കണ്ടെത്താനായാല്‍ ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനാകുമെന്ന് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു.ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭ, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി, മൈത്രി ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ ഏറ്റവും നല്ലത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊപ്പം സമയംചിലവഴിക്കുക എന്നതാണ് പ്രധാനമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷ ഷബ്ന മെഹര്‍അലി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി നിര്‍വ്വാഹക സമിതിയംഗം ഡോ. കുരുവിള തോമസ്, മേരി കുര്യന്, ജിജോ ചിങ്ങംതറ, സീന റഹ്മാന്, അഡ്വ. രാജേഷ് ആര്. പിള്ള എന്നിവര്‍ പ്രസംഗിച്ചു. ആകാശവാണി ദേശീയ അവാര്‍ഡ് ജേതാവ് ടി.പി. രാജേഷിനെ ചടങ്ങില്‍ ആദരിച്ചു. ഡോ. സി.ജെ.ജോണ്‍, ഡോ. ടി.ആര്. ജോണ്‍, ഡോ. അശ്വിന് അജിത്ത്, അഡ്വ. ലിറ്റോ പാലത്തിങ്കല്‍ എന്നിവര്‍ ക്ലാസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."