കോതമംഗലത്ത് വന്‍ ഹാന്‍സ് വേട്ട വിതരണക്കാരനുള്‍പ്പെടെ മൂന്നു പേര് പിടിയില്‍
കോതമംഗലം: കോതമംഗലത്ത് നടന്നഹാന്സ് വേട്ടയില്‍ വിതരണക്കാരനുള്‍പ്പെടെ മൂന്നു പേര് പിടിയില്‍.ഊന്നുകല്‍ പൊലിസ് ഇന്നലെ നടത്തിയ ഹാന്‍സ് വേട്ടയില്‍ ഇന്‍ഡിക്ക കാറില്‍ കൊണ്ടു നടന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്ന പെരുമ്പാവൂര്‍ റയോണ്‍ പുരം കരിക്കിനാകുടി മുനീര്‍ (27), ചില്ലറ വില്‍പ്പനക്കാരായ നേര്യമംഗലം കീച്ചേരി കുടി നിഖില്‍ (21) നേര്യമംഗലം കൊച്ചു കുടി ബിനോയി (40) എന്നിവരാണ് പിടിയിലായത്.മൊത്ത വില്പ്പനക്കാരനുള്പ്പെടെയുള്ളവരില് നിന്ന് ആറായിരത്തി തൊള്ളായിരം പാക്കറ്റ് ഹാന്‍സും 27000 രൂപയും ഇന്‍ഡിക്ക കാറും പിടിച്ചെടുത്തു. കോതമംഗലം സി.ഐ.വി.റ്റി ഷാജന്, ഊന്നുകല്‍ എസ്.ഐ.സി.എം.സൂഫി, പൊലിസുകാരായ എല്‍ദോസ്, നവാസ്, ഷാന്റി, ഐസക്ക് എന്നിവര്‍ ചേര്‍ന്നാണ് ഹാന്‍സും പ്രതികളെയും പിടികൂടിയത്.കോയമ്പത്തൂര്‍ നിന്നുമാണ് ഹാന്‍സ് വാങ്ങിച്ചില്ലറ കച്ചവടക്കാര്‍ക്ക് നല്കി വന്നിരുന്നതെന്ന് പൊലിസ് ചോദ്യം ചെയ്യലില്‍ മുനീര്‍ പറഞ്ഞു. പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."