പട്ടിത്താനം ജങ്ഷന് സൗന്ദര്യവല്‍ക്കരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം
ഏറ്റുമാനൂര്‍: എം.സി റോഡില്‍ ഏറ്റുമാനൂര്‍ പട്ടിത്താനം ജങ്ഷനില്‍ നിര്‍മിച്ചിരിക്കുന്ന റൗണ്ടാന സൗന്ദര്യവല്‍ക്കരിക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. പുതിയ കാലം, പുതിയ നിര്‍മാണം എന്ന സര്‍ക്കാരിന്റെ കാഴ്ചപാടിനുസരിച്ചുള്ള വികസനം എല്ലാ മേഖലയിലും ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടികാട്ടി. എം.സി റോഡിന്റെ ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴ വരെ നവീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ശേഷം പട്ടിത്താനം ജങ്ഷനിലേക്കിറങ്ങി നടത്തിയ പരിശോധനയ്ക്കു ശേഷമായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
പട്ടിത്താനത്തെ റൗണ്ടാന വെറുതെ കിടന്നാല്‍ അവിടം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ വരെ നടക്കാന്‍ സാധ്യതയുണ്ടെന്നും പുല്തകിടുകളും ചെടികളും നട്ടുപുടുപ്പിച്ച് ചെറുപൂന്തോട്ടമാക്കി മാറ്റി സ്റ്റീല്‍ വേലിസ്ഥാപിക്കണമെന്നും ഗേറ്റ് വെയ്ക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കെ.എസ്.ടി.പിയുടെ ചെലവില്‍ തന്നെ പുന്തോട്ടം നിര്‍മിച്ച് പരിപാലനത്തിനായി നഗരസഭയെ ചുമതലപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് ചീഫ് എന്‍ജിനീയര്‍ ഡാര്ലിന് സി ഡിക്രൂസ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രാകേഷ് സി എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."