HOME
DETAILS

ചെയര്‍മാന്‍ രാജിവച്ചു; ഏറ്റുമാനൂര്‍ നഗരസഭയില്‍ കസേരകളി തുടരുന്നു

  
backup
March 01 2019 | 05:03 AM

%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%8f

ബി.എസ് കുമാര്‍


ഏറ്റുമാനൂര്‍: യു.ഡി.എഫ് പാളയത്തിലെ ആശങ്കകള്‍ക്ക് വിരാമമായി ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജോയി ഊന്നുകല്ലേല്‍ ഇന്നലെ രാജിവച്ചു. അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ചെയര്‍മാന്‍മാര്‍ എന്ന പദവിയിലേക്കാണ് ഏറ്റുമാനൂര്‍ നഗരസഭ നീങ്ങുന്നത്. മൂന്നാമത്തെ ചെയര്‍മാനാണ് ഇന്നലെ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
മുന്‍ ധാരണാപ്രകാരം ജനുവരി 30ന് രാജിവയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍ രാജി അനന്തമായി നീണ്ടത് അടുത്ത രണ്ട് വര്‍ഷം ചെയര്‍മാന്‍ സ്ഥാനം പങ്കിടേണ്ട കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ ഉത്കണ്ഠാകുലരാക്കിയിരുന്നു.
രാജിവയ്ക്കുന്നില്ലെങ്കില്‍ കസേര തെറിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു വരികയായിരുന്നു യു.ഡി.എഫ് അംഗങ്ങള്‍. എന്നാല്‍ ചെയര്‍മാന്‍ രാജിവയ്‌ക്കേണ്ടെന്ന അഭിപ്രായമുള്ള ചില കൗണ്‍സിലര്‍മാരും യു.ഡി.എഫ് പാളയത്തിലുണ്ട്. പുതിയ നഗരസഭയായ ഏറ്റുമാനൂരില്‍, കോണ്‍ഗ്രസിലെ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ ആയിരുന്നു ആദ്യ ചെയര്‍മാന്‍. കാലാവധി രണ്ട് വര്‍ഷമായപ്പോഴേക്കും കോണ്‍ഗ്രസിലെ തന്നെ ചില അംഗങ്ങളും കേരളാ കോണ്‍ഗ്രസ്, സ്വതന്ത്ര അംഗങ്ങളും ചേര്‍ന്ന് നടത്തിയ ചരടുവലിയില്‍ ജയിംസിന്റെ കസേരയ്ക്ക് ഇളക്കം തട്ടി. 29-ാം വാര്‍ഡില്‍ (പാറോലിക്കല്‍) നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ജോയി മന്നാമല, യു.ഡി.എഫിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും പിന്തുണയോടെ നഗരസഭയുടെ രണ്ടാമത്തെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ആറ് മാസത്തേക്കായിരുന്നു ജോയി മന്നാമല അധികാരത്തിലേറിയത്. ജോയി മന്നാമലയ്ക്കു പിന്നാലെയാണ് ജോയി ഊന്നുകല്ലേല്‍ ചെയര്‍മാനായത്.
ധാരണപ്രകാരം 24-ാം വാര്‍ഡില്‍ (കണ്ടംചിറ) നിന്നുമുള്ള കേരളാ കോണ്‍ഗ്രസിലെ ജോര്‍ജ് പുല്ലാട്ട്, ഒമ്പതാം വാര്‍ഡില്‍ (പുന്നത്തുറ) നിന്നുമുള്ള കോണ്‍ഗ്രസ് അംഗം ബിജു കൂമ്പിക്കന്‍ എന്നിവരാണ് ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എത്തേണ്ടത്. ജോര്‍ജ് പുല്ലാട്ടിനും ബിജു കൂമ്പിക്കനും ഓരോ വര്‍ഷമാണ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടത്.
ജോയി ഊന്നുകല്ലേല്‍ രാജിവയ്ക്കാന്‍ താമസിച്ചത് അവസാനം ചെയര്‍മാനാകേണ്ട ബിജുവിന്റെ കാലഘട്ടത്തെ ബാധിക്കും. ധാരണപ്രകാരമുള്ള ഒരു വര്‍ഷം ഇദ്ദേഹത്തിന് ഭരിക്കാനാവില്ല. അധികാരത്തിലേറുന്ന അന്നുമുതല്‍ ഒരു വര്‍ഷം കണക്കാക്കിയായിരിക്കും ജോര്‍ജ് പുല്ലാട്ട് കസേര വിട്ടുകൊടുക്കുക. ഇതിനിടെ തെരഞ്ഞെടുപ്പ് നടപടികള്‍ക്കുള്ള ഓരോ മാസം വീതം നാഥനില്ലാത്ത അവസ്ഥ വീണ്ടും നഗരസഭയില്‍ ഉണ്ടാവുകയാണ്.
മുപ്പത്തഞ്ചംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് - 9 , കേരളാ കോണ്‍ഗ്രസ് - 5, ബിജെപി -5, സ്വതന്ത്രര്‍ - 4, സിപിഎം - 11, സിപിഐ - 1 എന്നിങ്ങനെയാണ് കക്ഷിനില. നഗരസഭയുടെ ആദ്യ ഭരണസമിതി എന്ന നിലയില്‍ ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ചേര്‍ന്ന് സഖ്യമുണ്ടാക്കുകയായിരുന്നു. ജയിംസ് തോമസ് രാജിവച്ചപ്പോള്‍ ഒരു മാസത്തോളം വൈസ് ചെയര്‍പേഴ്‌സണായിരുന്ന കേരളാ കോണ്‍ഗ്രസിലെ റോസമ്മ സിബിയ്ക്കായിരുന്നു ചാര്‍ജ്. മുന്‍ധാരണപ്രകാരം റോസമ്മ പിന്നീട് രാജിവച്ചപ്പോള്‍ കോണ്‍ഗ്രസിലെ ജയശ്രീ ഗോപിക്കുട്ടന്‍ വൈസ് ചെയര്‍പേഴ്‌സണായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  7 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  37 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago