HOME
DETAILS

അബുദാബിയിലെ പ്രാസ്ഥാനിക മേല്‍വിലാസമായ കരീം ഹാജി തിരുവത്ര ഇനി ഓര്‍മ

  
backup
April 30 2020 | 06:04 AM

the-life-of-karim-hajy-thiruvatra-2020

ഇന്നലെ കൊവിഡ് ബാധിച്ച് അബുദാബിയില്‍ മരണപ്പെട്ട അബുദാബി സുന്നി സെന്റര്‍ ട്രഷററും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഭാരവാഹിയുമായിരുന്ന പി കെ അബ്ദുല്‍ കരീം ഹാജി തിരുവത്രയെ ഡോ.അബ്ദുറഹ്മാന്‍ ഒളവട്ടൂര്‍ അനുസ്മരിക്കുന്നു.

അബുദാബിയുടെ സാമൂഹിക-സാംസ്‌കാരിക- മതവിദ്യാഭ്യാസ മേഖലകള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നാമമായിരുന്നു വിടപറഞ്ഞ പി കെ അബ്ദുല്‍ കരീം ഹാജി തിരുവത്രയുടേത്. വിശുദ്ധ റമളാനിലെ പുണ്യ രാത്രിയില്‍ കരീം ഹാജി ആ വെള്ള വസ്ത്രത്തിന്റെ വിശുദ്ധി പോലെ നിറഞ്ഞ ആത്മാര്‍ത്ഥതയുടെ മാതൃകയായി നമ്മുടെ മുന്നിലൂടെ കടന്നു പോയി. കരീം ഹാജിയുടെ ജീവിതം എന്നും സജീവമായിരുന്നു.

ആത്മാര്‍ത്ഥതയുടെയും ദൈവഭക്തിയുടെയും പ്രകടമായ ഉദാഹരണമായിരുന്നു അദ്ദേഹത്തിന്റെ കാല്‍വെപ്പുകള്‍. അബൂദാബിയിലെ കേരള മുസ്ലിം കൂട്ടായ്മകളുടെയെല്ലാം അമരത്ത് അദ്ദേഹം ഉണ്ടായിരുന്നു. അബുദാബി സുന്നി സെന്റര്‍ ഖജാന്‍ജി, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സമുന്നത ഭാരവാഹി, കെ.എം.സി.സി.യുടെ സംസ്ഥാന കമ്മിറ്റി അധ്യക്ഷന്‍, എം.ഐ.സി സ്ഥാപനങ്ങളുടെ യു എ ഇ കമ്മിറ്റിയുടെ അമരക്കാരന്‍, അല്‍നൂര്‍ സ്‌കൂള്‍, ഇമാം മാലിക് മദ്രസ, തുടങ്ങി ഒട്ടനവധി ദീനി സാമൂഹ്യ സേവനങ്ങളുടെ അമരക്കാരനായി ഇരിക്കാനും നിഷ്‌കളങ്ക സേവനം അര്‍പ്പിക്കാനും കരീം ഹാജിക്ക് ഭാഗ്യമുണ്ടായി.

അബുദാബിയിലെ കേരളീയ സുന്നി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതുല്യ സേവനം അര്‍പ്പിച്ച മഹാനായ മര്‍ഹൂം കെ കെ ഹസ്‌റത്ത്, എം.ഐ.സി സ്ഥാപനങ്ങള്‍ക്ക് ഊടും പാവുമേകിയ സയ്യിദ് അബ്ദുറഹ്മാന്‍ ഹൈദറൂസി ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി തുടങ്ങിയ മഹാന്മാരോട് ഒപ്പം നമ്മുടെ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് അഹോരാത്രം പരിശ്രമിച്ചിട്ടുണ്ട് കരീം ഹാജി.

തൃശ്ശൂര്‍ ജില്ല അബുദാബിയിലെ കേരളീയ മുസ്ലിം പ്രസ്ഥാന പ്രവര്‍ത്തന മേഖലയിലേക്ക് മൂന്ന് വിശിഷ്ട വ്യക്തിത്വങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. ഒന്ന് പി എ സൈദ് മുഹമ്മദ് ഹാജി കൈപ്പമംഗലം, രണ്ടാമതു വി എം ഉസ്മാന്‍ ഹാജി, മൂന്നാമതായി പി കെ അബ്ദുല്‍ കരീം ഹാജി. ഈ മൂന്നുപേരും കുറഞ്ഞ കാലയളവിനുള്ളില്‍ നമ്മോട് വിടപറഞ്ഞു. അതിലെ മൂന്നാമത്തെ കണ്ണിയാണ് ഇപ്പോള്‍ അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിയിരിക്കുന്നത്.

അബ്ദുല്‍ കരീം ഹാജി ആരുടെ മുഖത്തു നോക്കിയും സത്യവും ന്യായവും തുറന്നുപറയാന്‍ ധൈര്യം കാണിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. അതുകൊണ്ടുതന്നെ ശത്രുക്കള്‍ക്കുപോലും അദ്ദേഹത്തെ വിശ്വാസവും ബഹുമാനവും ആയിരുന്നു. തിരക്കുപിടിച്ച വ്യാപാരങ്ങള്‍ക്കും ജോലികള്‍ക്കും ഇടയില്‍ തീരെ സമയമില്ലെങ്കില്‍ പോലും പൊതുജീവിതത്തില്‍നിന്ന് മാറി നില്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.

സമൂഹമാകട്ടെ അദ്ദേഹത്തെ പൊതു പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിച്ചതുമില്ല. അതിനാല്‍ ഈ വിശുദ്ധ റമദാനിന്റെ പടിവാതില്‍ക്കല്‍ ചെറിയ ആരോഗ്യ പ്രയാസം തോന്നി ആശുപത്രിയിലേക്ക് നീങ്ങുന്ന നിമിഷംവരെ കരീം ഹാജി മുഴുസമയ സേവന നിരതനായിരുന്നു. അബുദാബിയില്‍ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന സഹോദരങ്ങള്‍ക്കായി സഹായം എത്തിക്കുന്നതിന് തീവ്ര ശ്രമത്തിലായിരുന്നു ആ മനുഷ്യസ്‌നേഹി.അതിനിടയിലാണ് ഈ രോഗം അദ്ദേഹത്തേയും പിടികൂടിയത്. അസുഖബാധിതരനായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴും തന്റെ സുഖവിവരങ്ങള്‍ അന്വേഷിക്കുന്നവരോട് അപാരമായ തവക്കുലോടെയുള്ള കരീം ഹാജിയുടെ വാക്കുകള്‍ നമ്മെയെല്ലാം ഉള്‍പുളകം കൊള്ളിക്കുന്നതാണ്.

 

 

ഒരു പ്രയാസം ശ്രദ്ധയില്‍പ്പെട്ടാല്‍ പിന്നെ അതു പരിഹരിക്കാതെ അദ്ദേഹത്തിന് വിശ്രമം ഉണ്ടായിരുന്നില്ല. സാമൂഹിക-സാംസ്‌കാരിക ബിസിനസ് മേഖലകളിലെ ഒട്ടനവധി തര്‍ക്കങ്ങള്‍ കരീം ഹാജിയുടെ ശ്രമഫലമായി മധ്യസ്ഥതയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ചില സംഘടനാപരമായ വിഷയങ്ങള്‍ പരിഹരിക്കേണ്ടതായി വന്നാല്‍ പലപ്പോഴും കരീം ഹാജി അതില്‍ അവസാനവാക്കാകാറുണ്ട്. കളങ്കമില്ലാത്ത സേവനങ്ങളിലൂടെ ആരെയും ഭയപ്പെടാത്ത സത്യസന്ധത യിലൂടെ ഒരു ജീവിതം ധന്യമാക്കി ആ വലിയ മനുഷ്യന്‍ നമ്മെ വിട്ടു പോയി.

ഒട്ടനവധി ദീനി സേവനങ്ങള്‍, പള്ളികളും മത വിദ്യാലയങ്ങളും ഉള്‍പ്പെടുന്ന പല പ്രസ്ഥാനങ്ങളിലും നിരന്തര സാന്നിധ്യം. അതൊക്കെ തന്നെ കരീം ഹാജിക്ക് പരലോക ജീവിതത്തില്‍ ഒരു വലിയ മുതല്‍ക്കൂട്ടായി തീരും എന്ന് നമുക്ക് ആശിക്കാം.
അല്ലാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരം ആക്കി കൊടുക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  13 minutes ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  22 minutes ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  25 minutes ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  33 minutes ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  an hour ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  an hour ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 hours ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 hours ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  3 hours ago